OMG News

റേഞ്ച് റോവര്‍ സ്‌പോര്‍ട് 999 പടികള്‍ കയറി സ്വര്‍ഗ വാതില്‍ പടിവാതില്‍ വരെയെത്തി

Tue, Feb 13, 2018

Arabianewspaper 1870
റേഞ്ച് റോവര്‍ സ്‌പോര്‍ട്  999 പടികള്‍ കയറി 'സ്വര്‍ഗ വാതില്‍ ' പടിവാതില്‍ വരെയെത്തി

നാല്‍പത്തി അഞ്ച് #ഡിഗ്രി ചെരിവില്‍ 999 പടികള്‍ കയറി റേഞ്ച് റോവര്‍ സ്‌പോര്‍ട് കാര്‍ ചരിത്രമെഴുതി. ടിയനമെന്‍ മലയിലെ സ്വര്‍ദവാതില്‍ പടിവാതില്‍ എന്ന് പേരുള്ള ഒരു ഉച്ചിയിലേക്കാണ് ് കാര്‍ ഓടിച്ചു കയറ്റിയത്. മലയിലേക്ക് 35 ഡിഗ്രി ചെരിവിലുള്ള പടികള്‍ 999 എണ്ണം.


ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലാണ് അതിസാഹസിക സംഭവം അരേങ്ങേറിയത്. ലാന്‍ഡ് റോവര്‍ കമ്പനിയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട് പി 400 കാറാണ് ഈ നേട്ടം കൈവരിച്ചത്.


ഡ്രാഗണ്‍ റോഡിലൂുടെ റേസ് നടത്തി പാഞ്ഞു വന്ന കാര്‍ അത്യന്തം അപകടം പിടിച്ച പടവുകളിലേക്ക് കയറ്റുകയായിരുന്നു.


ഈ അതിസാഹസിക പ്രകടനത്തിന് തയ്യാറായത് ഫോര്‍മുല വണ്‍ കാറോട്ട താരം ഹോ പിന്‍ ടംഗാണ്.


റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണുള്ളത്. 296 എച്ച് പി പവറാണുള്ളത്.


99 വളവുകളും 999 പടവുകളും താണ്ടി വാഹനം എത്തുന്നതും വരെ ഇത് കാണാനെത്തിയവര്‍ ശ്വാസമടക്കി പിടിച്ചാണ് നിന്നത്. 21 മിനി്ടടും 47 സെക്കന്‍ഡുമെടുത്താണ് കാര്‍ മലയുടെ ഉച്ചിയിലെത്തിയത്.



>

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ