General News

വിഎസ് പറഞ്ഞ പ്രമാണി പിണറായി ആണോ : -രമേശ് ചെന്നിത്തല

Sun, Sep 24, 2017

Arabianewspaper 113
വിഎസ് പറഞ്ഞ പ്രമാണി പിണറായി ആണോ : -രമേശ് ചെന്നിത്തല

തോമസ് ചാണ്ടിയെ പോലുള്ളവരെ ചുമക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മന്ത്രിസഭയിലെ പ്രമാണിമാരാണെന്ന് ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


തോമസ് ചാണ്ടിയുടെ കായല്‍- നിലം കയ്യേറ്റത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസ് പരിഹാസത്തോടെ ഇങ്ങിനെ പറഞ്ഞത്. ഇത്തരക്കാരെ ചുമക്കുന്നത് ഭൂ,ഷണമാണോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രിസഭയിലെ പ്രമാണിമാരാണെന്നാണ് വിഎസ് പറഞ്ഞത്.


തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണം നടന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യമുയര്‍ന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ