Entertainment News

ദിലീപിന്റെ ജനപ്രിയത രാമലീല തീരുമാനിക്കും

Wed, Sep 27, 2017

Arabianewspaper 1165
ദിലീപിന്റെ ജനപ്രിയത രാമലീല തീരുമാനിക്കും

ദിലീപിന്റെ സിനിമയിലെ ഭാവി തീരുമാനിക്കുന്ന ചിത്രമായി രാമലീല മാറുമെന്ന് സിനിമ വ്യവസായത്തെ അടുത്തറിയുന്നവര്‍ അഭിപ്രായപ്പെടുന്നു.. ചിത്രത്തിന്റെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാകും ഇനി അദ്ദേഹത്തിന്റെ ഭാവി ചിത്രങ്ങളുടെ നിലനില്‍പും.


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി മൂന്നു മാസം തികയാനിരിക്കെ ദിലീപ് സമര്‍ദ്ദത്തിലാണ്. ജയിലിലെത്തി സഹപ്രവര്‍ത്തകര്‍ പിന്തുണ അറിയിക്കുകയും മററ്റും ചെയ്‌തെങ്കിലും പ്രേക്ഷകര്‍ രാമലീലയെ സ്വീകരിക്കുന്നത് അനുസരിച്ചായിരിക്കും തന്റെ ജനപ്രിയത എന്ന് ദിലീപ് മനസിലാക്കി കഴിഞ്ഞു,


ചിത്രം വിജയിച്ചാല്‍ ദിലീപിന് പിടിച്ചു നില്‍ക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. പരാജയപ്പെട്ടാല്‍ ദിലിപിനെ വെച്ച് സിനിമ പിടിക്കാന്‍ നിര്‍മാതക്കള്‍ തയ്യാറാവില്ല.


ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടു കഴിഞ്ഞ ഹൈക്കോടതി വിധി പറയാന്‍ ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി വെച്ചതു പോലും ജനപിന്തുണയുടെ തോത് അറിയാനാണെന്ന് വിശ്വസിക്കുന്നവര്‍ പോലും സിനിമ മേഖലയില്‍ ഉണ്ട്. എന്നാല്‍, പൂജ അവധിയായതിനാളാണ് വിധി പറയാന്‍ മാറ്റിയതെന്ന് മറ്റു ചില്‍്ര പറയുന്നു,.


ചിത്രം വിജയിക്കുകയും ദിലീപിന് ഒക്ടോബര്‍ മൂന്നിന് ജാമ്യം ലഭിക്കുകുയം ചെയ്താല്‍ ഇത് വലിയ ആഘോഷമാക്കാന്‍ സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരും ഫാന്‍സും പദ്ധതി ഇടുന്നുണ്ട്.


എന്നാല്‍, ദിലീപിന് ജാമ്യം ലഭ്ച്ചാല്‍ തന്നെ കര്‍ശന ഉപാധികളോടെയാകും ലഭിക്കുക ന്നെും ചലച്ചിത്രങ്ങലില്‍ അഭിനയിക്കുന്നതുള്‍പ്പടെയുള്ള ഉപാധികളും ആലുവ വിട്ട് പുറത്ത് പോകുന്നതിനുള്ള വിലക്കും ഉണ്ടാകുമെന്നും ഇവര്‍ കരുതുന്നു. റോഡ്, ഷോ, പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുകരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ട് വെയ്ക്കുമെന്നും സംശയമുണ്ട്.


രാമലീലയുടെ വിജയത്തിനായി ഫാന്‍സ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത് ഓണക്കാലത്ത് സിനിമ കാണാന്‍ മലയാളി മടികാട്ടിയതായി വ്യവസായത്തെ നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നു. അഡ്വാന്‍സ് ബുക്കിംഗ് വന്‍ തോതില്‍ നടന്നത് നിര്‍മാതാക്കള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. രാമലീലയുടെ ടീസര്‍ 20 ലക്ഷം പേര്‍ കണ്ടതും ദിലീപിന് ജനപിന്തുണയുണ്ട് എന്നു കാണിക്കുന്നതായി ഫാന്‍സ് പറയുന്നു.


സിനിമ മേഖല ക്വട്ടേഷന്‍ ഗുണ്ടകളും, പീഡനവും മറ്റും നിറഞ്ഞതാണെന്നും പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ടിവി ചാനല്‍ ചര്‍ച്ചകളിലുടെ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ രോഷം പൊതുബോധത്തില്‍ ഉടലെടുത്തിട്ടുണ്ട്.


ദിലീപിന്റെ രാമലീലയ്‌ക്കൊപ്പം,. മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രവും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ മഞ്ജുവിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. ദിലീപ് ഫാന്‍സ് ഉദാഹരണം സൂജാത എന്ന ചിത്രത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന ഭയവും ഇതിന്റെ നിര്‍മാതാക്കള്‍ക്ക് ഉണ്ട്. ഇതിനാലാണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ രാമലീലയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


രാമലീലയ്ക്ക് ലഭിക്കുന്ന സ്വീകപണവും അിെന്റെ ബോക്‌സ ഓഫീസ് വിജയവും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദിലീപിന്റെ നിശിത വിമര്‍ശകര്‍ പോലും ചിത്രത്തിനെതിരെ പ്രചാരണം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ വിജയം ദിലീപ് എന്ന വ്യക്തിയുടെ ചെയ്തികളുടെ ശരിതെറ്റുകളുടെ വിധി നിര്‍ണയിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ