Film review News

രാമലീല - ഇതുവരെ കാണാത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍

Thu, Sep 28, 2017

Arabianewspaper 1380
രാമലീല - ഇതുവരെ കാണാത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍

കോമഡിയുടെ ചട്ടക്കൂടില്‍ നിന്നും ദിലീപിനെ ഗൗരവമാര്‍ന്ന കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ച ചിത്രം. രാമലീലയെ ഇങ്ങിനെ വിശേഷിപ്പിക്കാം. നവാഗത സംവിധായകനായ അരുണ്‍ ഗോപിയുടെ സംരംഭം എന്ന നിലിയില്‍ വിലയിരുത്തിയാല്‍ മികച്ച മാര്‍ക്ക് നല്‍കാവുന്ന ചിത്രം.


കഥയും ചടുലമായ തിരക്കഥയും ഒരുക്കിയ സച്ചിക്ക് അഭിമാന നേട്ടമാകുന്ന ചിത്രം. ദൃശ്യത്തിനു ശേഷം കുറ്റാന്വേഷണ ത്രില്ലര്‍ ഒരുക്കിയ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും രാമലീല നല്‍കുന്നു.


രാഷ്ട്രീയ നേതാവായ രാമനുണ്ണിയുടെ കഥയാണ് രാമലീല പറയുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കപ്പെടുന്ന രാമനുണ്ണി പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേരുകയും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഒരുങ്ങുന്നു. ഇതിനിടയില്‍ രാമനുണ്ണിയുടെ ആദ്യ പാര്‍ട്ടിയുടെ നേതാവ് കൊല്ലപ്പെടുകയും പ്രതിയാണെന്ന് ആരോപിച്ച് രാമനുണ്ണി അറസ്റ്റിലുമാകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുന്ന രാമനുണ്ണി രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതുമാണ് കഥാതന്തു.


ദിലീപിന്റെ നിലവിലെ കേസുമായി ചില സാമ്യങ്ങള്‍ സിനിമയിലുണ്ടെന്നത് പ്രേക്ഷകര്‍ക്ക് വിസ്മയം ജനിപ്പിക്കുന്നതാണ്. നിലവിലെ കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നിതന് മാസങ്ങള്‍ക്ക് മുമ്പ് രചിച്ച കഥയും തിരക്കഥയുമാണിത്. പ്രവചനാത്മകമായ തിരക്കഥയാണ് സച്ചി ഒരുക്കിയത്.


ദിലിപിന്റെ പതിവ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഗൗരവമാര്‍ന്ന വേഷമാണ് ഇക്കുറി. രാഷ്ട്രീയ സിനിമകളുടെ ചേരുവകളായ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ഇതിലുണ്ട്. ആദ്യ പകുതിയിലെ സ്ലോ പേസിനു ശേഷം സിനിമ ഫാസ്റ്റ് ട്രാക്കിലാകുന്നുണ്ട്.


രണ്ടാം പകുതിയില്‍ സിനിമ ഉദ്വേഗജനകമായ രംഗങ്ങളും മുഹുുര്‍ത്തങ്ങളും കാഴ്ചവെയ്ക്കുന്നു. എന്നാല്‍, സാധാരണയില്‍ കവിഞ്ഞതൊന്നും ക്ലൈമാക്‌സില്‍ ഇല്ല. ഛായാഗ്രഹണത്തിന്റെ ടോണ്‍ കഥയുമായി ചേര്‍ന്നു പോകുന്നില്ലെന്നതും ന്യൂനതായണ്.


ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം മികവുറ്റതാണ്. സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് പശ്ചാത്തല സംഗീതമാണ്. കഥാപാത്രത്തിനു വേണ്ടി ശരീരഭാഷ മാറ്റിയ ദിലീപിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും. അഞ്ചില്‍ മൂന്നര മാര്‍ക്കു നല്‍കാനാകും.

Tags : Ramaleela 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ