Entertainment News

രാമലീല 50 കോടി ക്ലബിലേക്ക്

Mon, Oct 09, 2017

Arabianewspaper 1457
രാമലീല 50 കോടി ക്ലബിലേക്ക്

ദിലീപിന്റെ രാമലീല റിലീസ് ചെയ്ത ഇടങ്ങളില്‍ പ്രദര്‍ശനം തുടരുന്നു. സെപ്തംബര്‍ 28 ന് തീയ്യറ്ററുകളില്‍ എത്തിയ സിനിമ പ്രേക്ഷകരെ ആകര്‍ഷിച്ച് പ്രയാണം തുടരുകയാണ്.


ബോക്‌സ് ഓഫീസുകളിലെ ലേറ്റസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച പത്ത് ദിവസം കൊണ്ട് 25 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. 191 തീയ്യറ്ററുകളിലാണ് രാമലീല പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ചെയ്ത ദിവസം തന്നെ രണ്ടു കോടി കളക്ടു ചെയ്തത് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകു പാടത്തിന് ആശ്വാസമേകുന്നതായിരുന്നു.


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ദിലീപിന്റെ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ബോക്‌സ് ഓഫീസ് കളക്ഷന്‍. റിപ്പോര്‍ട്ട്.


2.41 കോടി രൂപയാണ് ആദ്യ ദിവസം തന്നെ നേടിയത്. ദിലീപിന്റെ സിനിമ ജീവിത്തതിലെ ഏറ്റവും വലിയ ഗ്രോസ് കളക്ഷനായി ഇത് മാറി. പത്തു ദിവസം കൊണ്ട് 25 കോടി രൂപ കളക്ട് ചെയ്ത ചിത്രം ഇനിയും പതിനഞ്ചു ദിവസം കൂടി വിജയകരമായി ഓടും എന്ന പ്രതീക്ഷയാണ് നിര്‍മാതാവിന് ഉള്ളത്. താമസിയാതെ 50 കോടി ക്ലബിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.


പുലി മുരുകനു ശേഷം ഇത്രയേറെ സ്‌പെ്ഷ്യല്‍ ഷോയും തീയ്യറ്ററില്‍ സ്ത്രീകളുടേയുള്‍പ്പടെ വലിയ തിരക്കും ക്യവും കണ്ട ചിത്രമായി രാമലീല മാറിയിിരിക്കുകയാണ്.


ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രമാണ് 55 കോടി രൂപ കളക്ട് ചെയ്ത ദിലീപ് ചിത്രം. രാമലീല ഇതിനെ കവച്ചുവെയ്ക്കുമെന്നാണ് സൂചനകള്‍.


 

Tags : Ramaleela 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ