General News

രാമരാജ്യരഥയാത്ര : തിരുനെല്‍വേലിയില്‍ സംഘര്‍ഷം

Tue, Mar 20, 2018

Arabianewspaper 170
രാമരാജ്യരഥയാത്ര;  തിരുനെല്‍വേലിയില്‍ സംഘര്‍ഷം

വിശ്വഹിന്ദു പരിഷത് ജനറല്‍ സെക്രട്ടറി അയോദ്ധ്യയില്‍ ഉദ്ഘാടനം ചെയ്ത രാമരാജ്യരഥയാത്ര തമിഴ്‌നാട്ടില്‍. തിരുനെല്‍വേലിയില്‍ 144 പ്രഖ്യാപിച്ചിരിക്കെ രഥയാത്ര ഇതുവഴി കടന്നു പോകുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി യാത്രയ്ക്ക് അനുമതി നല്‍കുകയായിരുുന്നു.


രഥയാത്ര സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് ഡിഎംകെ നേതാവ് കരുണാനിധി പറഞ്ഞു, എന്നാല്‍, യാത്ര സമാധാനത്തോടെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി നിയമസഭായില്‍ പറഞ്ഞു,


38 ദിവസം ദിവസം മുമ്പ് യുപിയില്‍ നിന്നും ആരംഭിച്ച രഥായത്ര കേരളം വഴി ഇന്നാണ് തമിഴ്‌നാട്ടില്‍ പ്രവേശിച്ചത്. ഫെബ്രുവരി 13 ന് അയോദ്ധ്യയില്‍ നിന്നും രാമശേരത്തേക്ക് ആരംഭിച്ച രഥയാത്ര മദ്ധ്യ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങള്‍ വഴിയാണ് ഇന്ന് തമിഴ്‌നാട്ടില്‍ എത്തിയതെന്നും ഇവിടങ്ങളില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പളനി സ്വാമി സഭയില്‍ പറഞ്ഞു


മാര്ഡച്ച് 21 ന് രാമശേരത്ത് സമാപിക്കുന്ന യാതയ്‌ക്കെതിരെ ഡിഎംകെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. തിരുനെല്‍വേലിയില്‍ നിന്നും തൂത്തുക്കിടി വഴിയാണ് രാമേശ്വരത്ത് എത്തുക.


അതിനിടെ. മുന്‍കരുതല്‍ എന്ന നിലയില്‍ ഇരുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് 568 പേരെയും പോലീസ് അറസ്റ്റു ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ