General News

പത്തു സീറ്റിലേക്ക് ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികള്‍

Tue, Mar 13, 2018

Arabianewspaper 742
പത്തു സീറ്റിലേക്ക് ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികള്‍

യുപിയിലെ സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളിനെ ബിജെപിയിലേക്ക് എടുത്തതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ പൂഴിക്കടകനാണെന്ന് വിലയിരുത്തല്‍ യുപിയില്‍ നിന്നും ഒഴിവുള്ള പത്ത് സീറ്റുകളില്‍ എട്ടില്‍ മാത്രമെ നിലവില്‍ ബിജെപിക്ക് വിജയിക്കാനാകു എന്നിരിക്കെ പതിനൊന്ന് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തിയതാണ് ചര്‍ച്ചാ വിഷയം. എസ്പിയുടെ സിറ്റിംഗ് എംഎല്‍എ കൂടിയായ മകന്‍ എസ്പി , ബിഎസ്പി സ്ഥാനാര്‍ത്ഥിള്‍ക്ക് വോട്ടു ചെയ്യില്ലെന്നും അഗര്‍വാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


ഹാര്‍ദോയി മണ്ഡലത്തിലെ എസ്പി എംഎല്‍എയായ മകന്‍ നിതിന്‍ അഗര്‍വാളും ബിജെപി.യില്‍ ചേര്‍ന്നതോടെയാണ് എസ്പി ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. ഏപ്രില്‍ രണ്ടിന് കാലാവധി കഴി.യുന്ന നരേഷ് അഗര്‍വാളിന്


ഒരംഗത്തെ വിജയിപ്പിക്കാനുള്ള വോട്ടു ബലം മാത്രമാണ് നിലവില്‍ സമാജ് വാദി പാര്‍ട്ടിക്കുള്ളത്. ഇതിനിടെ പത്താമത്തെ അംഗമായി ബിഎസ്പിയുടെ മായാവതി രംഗത്ത് എത്തിയിട്ടുണ്ട് എസ്പിയുടെ സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടും ബിഎസ്പി, കോണ്‍ഗ്രസ് വോട്ടുകളും ഉപയോഗിച്ച് രാജ്യസഭയില്‍ കടന്നു കൂടാനുള്ള ബിഎസ്പിയുടെ നീക്കത്തിന് തടയിടാനാണ് ബിജെപി പതിനൊന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതോടെ ബിജെപിയുടെ പത്താമത്തെ സ്ഥാനാര്‍ത്ഥിയും പതിനൊന്നാമത്തെ സ്ഥാനാര്‍ത്ഥിയും സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകള്‍ ചോരാതെ കാത്തു സൂക്ഷിക്കും. ഇതിനിടയിലാണ് രാജ്യസഭാ സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് എസ്പി വിട്ട് ബിജെപിയിലേക്ക് മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ കൂടുമാറിയത്.


ബിജെപിയുടേയും മോഡിയുടേയും കടുത്ത വിമര്‍ശകനായിരുന്ന നരേഷ് അഗര്‍വാള്‍ ബിജെപിയിലേക്ക് എത്തിയത് ബിജെപി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നെറ്റി ചുളിക്കുന്നതായിരുന്നു.


ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും പലപ്പോഴും പാക്കിസ്ഥാനും ഭീകരവാദികള്‍ക്കും പിന്തുണ നല്‍കി സംസാരിക്കുകയും ചെയ്ത നരേഷ് അഗര്‍വാള്‍ ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയത് ഏവരും അത്ഭുതത്തോടെയാണ് കണ്ടത്, ഒരു മാസം മുമ്പു പോലും മോഡിയുടെ ജാതിയെ കുറിച്ച് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷം പൊടുന്നനെ അഗര്‍വാള്‍ ബിജെപിയില്‍ എത്തിയതാണ് ഏവരേയും വിസ്മയിപ്പിച്ചത്.


ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി ഭീംറാവു അംബേദ്കറിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന ഖൊരക്പൂര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ച് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഈ ഡീല്‍. ഉപതിരഞ്ഞെടുപ്പില്‍ മാത്രമെ എസ്പിക്ക് പിന്തുണയുള്ളുവെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു.


 


 

Tags : Rajya Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ