Entertainment News

രജനിയുടെ ജീപ്പില്‍ കണ്ണുവെച്ച് മഹീന്ദ്ര

Tue, May 30, 2017

Arabianewspaper 1591
രജനിയുടെ ജീപ്പില്‍ കണ്ണുവെച്ച് മഹീന്ദ്ര

രജനീകാന്തിന്റെ പുതിയ ചിത്രമായ കാലാ കരികാലന്റെ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മഹീന്ദ്ര ജീപ്പ് ഥാര്‍ തങ്ങള്‍ക്ക് വേണമെന്ന് മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാന്‍.


കാല-കരികാലനില്‍ രജനി ജീപ്പിന്റെ ബോണറ്റില്‍ ഇരിക്കുന്നതായാണ് പോസ്റ്റര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലായിരുന്നു. ഈ ജീപ്പിനെ കുറിച്ച് അറിയാവുന്നവര്‍ ദയവു ചെയ്ത് തന്നെ ബന്ധപ്പെടണമെന്നും ഈ ഥാര്‍ ജീപ് തങ്ങളുടെ മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്നും കമ്പനിയുടെ എക്‌സിക്യുട്ടിവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു,.


മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള മഹീന്ദ്ര എസ് യു വിയുടെ ബോണറ്റില്‍ രജനി കാലുമ്മേല്‍ കാലു കയറ്റിവെച്ച് ഇരിക്കുന്ന പോസ്റ്ററാണ് ഇത്. മുംബൈ ധാരവിയിലെ അധോലോക സംഘത്തലവനായാണ് രജനി പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാഷയ്ക്ക് ശേഷം രജനിയുടെ കിടിലന്‍ അവതാരമാകും ഇതെന്ന് ആരാധകര്‍ കരുതുന്നു,.


എന്നാല്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെന്നും ചിത്രം ഫോട്ടോഷൊപ്പില്‍ ചെയ്താണെന്നും ഒരാള്‍ ്ട്വീറ്റ് ചെയ്തു. ഇങ്ങിനൊയൊരു ജീപ്പ് ഉണ്ടെങ്കില്‍ എന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇത് ലഭിച്ചാല്‍ തങ്ങളുടെ കമ്പനി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വാങ്ങുമെന്നും ആനന്ദ മഹീന്ദ്ര പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ