General News

ട്രിച്ചിയില്‍ രജനീയുടെ ആരാധകര്‍ ഒത്തു ചേര്‍ന്നു, രാഷ്ട്രീയ പാര്‍ട്ടി ഉടനെന്ന് സൂചന

Mon, Aug 21, 2017

Arabianewspaper 1807
ട്രിച്ചിയില്‍ രജനീയുടെ ആരാധകര്‍ ഒത്തു ചേര്‍ന്നു, രാഷ്ട്രീയ പാര്‍ട്ടി ഉടനെന്ന് സൂചന

തമിഴ് നാട് രാഷ്ട്രീയത്തില്‍ വരും ദിനങ്ങളില്‍ സമവാക്യങ്ങള്‍ മാറി മറിയുമെന്ന സൂചന നല്‍കി നിര്‍ണായകമായ നീക്കങ്ങള്‍ അണിയറയില്‍ സജീവമായി. സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കി രജനിയുടെ ആരാധകര്‍ ട്രിച്ചിയില്‍ ഒത്തു ചേര്‍ന്നത് വന്‍ പ്രാധാന്യത്തോടെയാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


രജനീ ഫോര്‍ സിഎം എന്ന പ്ലകാര്‍ഡുകളേന്തിയ ആരാധകര്‍ ട്രിച്ചിയിലേക്ക് എത്തിയപ്പോള്‍. പലരും വിസ്മയിച്ചു,. രജനിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായി തമിളരുവി മണിയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പതിനായിരങ്ങളാണ് ഒഴുകി എത്തിയത്. രജനീകാന്ത് ഇപ്പോള്‍ യുഎസിലാണുള്ളത്.


ഗാന്ധിയ മക്കള്‍ ഇയക്കം എന്ന സംഘടനയുടെ നേതാവു കൂടിയായ മണിയന്‍ രജനിയുടെ അപദാനങ്ങളാണ് പൊതു യോഗത്തില്‍ വാഴ്ത്തി പാടിയത്.


ഞായറാഴ്ച വൈകീട്ട് ട്രിച്ചിയിലെ ഉഴവര്‍ സന്ധ്യായ് മൈതാനിയിലാണ് യോഗം നടന്നത്. രജനീയുടെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന തമിഴരുവി മണിയന്റെ പ്രസ്താവന വന്‍ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.


കൗണ്ട്ഡൗണ്‍ മുഴങ്ങിക്കഴിഞ്ഞു, ഉടനെ തന്നെ ആ ദിവസം സമാഗതമാകും. മണിയന്‍ പറഞ്ഞു, ഇതോടെ നിലവിലെ സര്‍ക്കാരിന്റെ കൗണ്ട് ഡൗണും തുടങ്ങിക്കഴിഞ്ഞുവെന്ന് മണിയന്‍ പ്രഖ്യാപിച്ചു,


മുത്തുവിലെ ഒരുവന്‍ ഒരുവന്‍ മുതലാളി എന്ന ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് വെട്രി കൊടി നാട്ടു എന്ന ഗാനം മുഴങ്ങിയതോടെ തമിഴരുവി മണിയന്‍ വേദിയിലെത്തി.


അണ്ണാ ഡിഎംകെയും മറ്റും വന്‍ വിമര്‍ശനം നടത്തിയാണ് മണിയന്റെ പ്രസംഗം കത്തിക്കയറിയത്.


രജനി കാന്തിനെ പരദേശിയാണെന്ന് വിളിക്കുന്നവര്‍ക്കായിരുന്നു ആദ്യം മറുപടി. മറാഠിയായ രജനീ കാന്ത് കര്‍ണാടകയില്‍ 22 വര്‍ഷവും തമിഴ് നാട്ടില്‍ 44 വര്‍ഷവും ജീവിച്ചു, പച്ചത്തമിഴനായാണ് അദ്ദേഹം ജീവിക്കുന്നത്. തമിഴരല്ലാത്ത മുഖ്യമന്ത്രിമാരുടെ നീണ്ട ലിസ്റ്റാണ് മണിയന്‍ പുറത്തെടുത്തത്.


അണ്ണാ ഡിഎംകെ എന്നൊരു പാര്‍ട്ടി ഇപ്പോള്‍ ഇല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 134 എംഎല്‍എമാര്‍ വിജയിച്ചത് ജയലളിത എന്ന വ്യക്തിയുടെ പ്രഭാവം കൊണ്ടാണെന്നും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇവരില്‍ ഒരാള്‍ പോലും വിജയിക്കില്ലെന്നും മണിയന്‍ പറഞ്ഞു.


ബിജെപിയാണ് ഇപ്പോഴത്തെ തമിഴ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന വാദവും രജനിയുടെ ബിജെപി ബന്ധവും മണിയന്‍ വിശദീകരിച്ചു. രജനിീ കാന്തിന് മതമില്ലെന്നും മനുഷ്യത്വം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ അണ്ണാ ഡിഎംകെ ചേരുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് രജനിയുടെ രാഷ്ട്രീയ നീക്കം. അണ്ണാഡിഎംകെ വിമത വിഭാഗങ്ങള്‍ ലയനത്തിനൊരുങ്ങുന്നതും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ തമിഴ്‌നാട്ടിലെത്തുന്നതും സംസ്ഥാനത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ