General News

പെരുമാറ്റ ചട്ടം ലംഘിച്ചു ; രാഹുലിനെതിരെ പരാതി

Wed, Dec 13, 2017

Arabianewspaper 325
പെരുമാറ്റ ചട്ടം ലംഘിച്ചു ;  രാഹുലിനെതിരെ പരാതി

തിരഞ്ഞെടുപ്പിന് മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ ടിവിയിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.


തിരഞ്ഞെടുപ്പിന് 48 മണിക്കൂുറിന് മുമ്പ് മാത്രമെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അഭിമുഖങ്ങള്‍ പ്രേക്ഷപണം ചെയ്യാവുന്ന് മാതൃക പെരുമാറ്റ ചട്ടം നിഷ്‌കര്‍ഷിക്കുന്നുണ്ട്.


അഭിമുഖം എടുത്തെങ്കിലും ഇത് സംപ്രേഷണം ചെയ്തിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ അഭിമുഖം സംപ്രേഷണം ചെയ്തത് ചട്ട ലംഘനമാണെന്ന് ബിജെപി പറയുന്നു.


നിശബ്ദ പ്രചാരണം മാത്രമെ പാടുള്ളുവെന്നുള്ളപ്പോഴാണ് ടിവി അഭിമുഖം വരുന്നത്.


ബിജെപിക്കാര്‍ തന്നെ പേടിക്കേണ്ടതില്ലെന്നും ഗുജറാത്തിലെ ജനങ്ങളെ പേടിച്ചാല്‍ മതിയെന്നും രാഹുല്‍ പറയുന്നുണ്ട്. മോഡിയോട് ആദരവാണുള്ളതെന്നും തന്നെ ഏറെ സഹായിച്ച വ്യക്തിയാണെന്നും രാഹുല്‍ പറയുന്നുണ്ട്.


മോഡി രാഹുലിനെ എന്താണ് സഹായിച്ചിട്ടുള്ളതെന്നും മണിശങ്കര്‍ അയ്യരെ പോലുള്ളവര്‍ മോഡിയെ അപമാനിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ അഭിമുഖത്തിന്റെ പേരില്‍ മനസാക്ഷിക്കുത്തില്ലാതെ രാഹുല്‍ നുണ പറയുകയാണെന്നും ബിജെപി ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ