General News

കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ യുഎന്നില്‍ പ്രകീര്‍ത്തിച്ചതിന് സുഷമയ്ക്ക് നന്ദി പ്രകാശിപ്പിച്ച് രാഹുല്‍

Sun, Sep 24, 2017

കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ യുഎന്നില്‍ പ്രകീര്‍ത്തിച്ചതിന് സുഷമയ്ക്ക് നന്ദി പ്രകാശിപ്പിച്ച് രാഹുല്‍

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ യുഎന്‍ പൊതുസഭയില്‍ പ്രകീര്‍ത്തിച്ച വിദേശ കാര്യ മന്ത്രി സുഷമ സ്വാരാജിന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാ്ദിയുടെ പ്രശംസ.


ആഗോള തലത്തില്‍ ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ഐഐടി,. ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി ലോകത്തിന് സംഭാവന ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ ജെയ്‌ഷെ മുഹമദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹഖാനി നെറ്റ് വര്‍കക് തുടങ്ങിയ ഭീകര സംഘടനകള്‍ വഴി ലോകത്തിന് ഭീകരരെയാണ് സംഭാവന ചെയ്തതെന്ന് സുഷമ യുഎന്‍ പോതുസഭയില്‍ പറഞ്ഞിരുന്നു.


ഇത് കോണ്‍ഗ്രസ് ഭരണത്തിനുള്ള അംഗീകാരമാണെന്നും ഇതിനു തയ്യാറായ സുഷമയെ താന്‍ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു,.


എന്നാല്‍, രാഹുലിന്റെ പരാമര്‍ശം ചരിത്രം അറിയാത്തതു കൊണ്ടാണെന്നും ഐഐടി, ഐഐഎം തുടങ്ങിയവ എല്ലാ സംസ്ഥാനത്തും തുടങ്ങാന്‍ മുന്‍ കൈ എടുത്തുത് വാജ് പേയി സര്‍ക്കാരാണെന്നും 1947 മുതല്‍ 1984 വരെ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ അഞ്ചു ഐഐടികളും മൂന്ന് ഐഐഎംകളും ഒരു എയിംസും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബിജെപി വക്താവ് സംപിത് പത്ര ആരോപിച്ചു.


എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ കൈ എടുത്തതോടെയാണ് രാജ്യത്ത് 2000 നു ശേഷം കൂടതല്‍ ഐഐടികളും ഐഎൈഎമുകളും ആരംഭിച്ചത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മൂന്നു വര്‍ഷം കൊണ്ട് ഏഴു വീതം ഐഐടികളും ഐഐഎംകളും ആരംഭിച്ചതായി ബിജെപി വക്താവ് പറഞ്ഞു,അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോശളം എയിംസ് ആരംഭിക്കാനും മോഡി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.

Tags : Rahul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ