General News

സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ പുതിയ താരമാണ് ജെയ് ഷാ - രാഹുല്‍ ഗാന്ധി

Tue, Oct 10, 2017

Arabianewspaper 458
സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ പുതിയ താരമാണ് ജെയ് ഷാ - രാഹുല്‍ ഗാന്ധി

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് അമിതമായി വര്‍ദ്ധിച്ചതിനെതിരെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ആനന്ദിലെ റോഡ് ഷോയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ അമിത് ഷായുടെ മകനെതിരെ ആക്ഷേപം ഉന്നയിച്ചത്.



മോഡിസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്ന സംരംഭക പദ്ധതിക്ക് ബ്രാന്‍ഡ് അംബാസഡറായി ജെയ് ഷായെ നിയമിച്ചു കൂടെയെന്നും രാഹുല്‍ ചോദിച്ചു. റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അമിത് ഷായെയും വിമര്‍ശിച്ചു,.


മോഡി സര്‍ക്കാര്‍ പറയുന്നത് ബേട്ടി ബച്ചാവോ എന്നാണ് എന്നാല്‍, ബേട്ടാ ബച്ചാവോ എന്നായി മാറിയിരിക്കുകയാണ്. താന്‍ അഴിമതി നടത്തുകയോ മറ്റുള്ളവരെ അഴിമതി നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് പറയുന്ന മോഡി അഴിമതി തുറന്നു കാണിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുകയാണ്െന്നും രാഹുല്‍ പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ