Troll Today News

എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം

Sun, Mar 25, 2018

Arabianewspaper 41238
എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം

തനിക്ക് എന്‍സിസി പോലുള്ള കാര്യങ്ങളെ കുറിച്ച് അറിവില്ലെന്നും സി സര്‍ട്ടിഫിക്കേറ്റ് എന്താണെന്ന് മനസിലായില്ലെന്നും തുറന്നു സമ്മതിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സോഷ്യല്‍ മീഡിയ ട്രോളുന്നു.


മൈസൂരില്‍ മഹാറാണി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംസാരിക്കുമ്പോഴാണ് രാഹുലിന് അറിയാന്‍ വയ്യാത്ത കാര്യം അറിയില്ലെന്ന് തുറന്നു പറയേണ്ടി വന്നത്.


എന്‍സിസി യില്‍ പങ്കെടുക്കുന്നവര്‍ സി സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു കഴിഞ്ഞാല്‍ എന്തു ഗുണമാണ് ഉള്ളതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം. എന്നാല്‍, എന്‍സിസിയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് രാഹുല്‍ തുറന്നു സമ്മതിക്കുകയായിരുന്നു.


ഇതിനെ കുറിച്ച് ഒന്നും അറിയാന്‍ പാടില്ലാത്തതിനാല്‍ മറുപടി നല്‍കാന്‍ തനിക്ക് കഴിയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. അതേസമയം, മികച്ച തൊഴില്‍ അവസരം ഒരുക്കാന്‍ തനിക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു,.


ഇതൊടെ,.രാഹുലിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നു. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഉള്ള എന്‍സിസിയെ കുറിച്ച് അറിയില്ലെന്ന് രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന് രാജ്യരക്ഷയെക്കുറിച്ചോ ഡിഫന്‍സിനെ കുറിച്ചോ അടിസ്ഥാനപരമായി വിവരമില്ലെന്നതിന്റെ തെളിവാണെന്ന് ബിജെപി ആരോപിച്ചു,.


ഇതേ കോളേജിലെ എന്‍സിസി കേഡറ്റായ സഞ്ജന സിംഗാണ് ചോദ്യം ചോദിച്ചത്. എന്‍സിസിയിലെ സ്‌കൂള്‍ -കോളേജ് തലങ്ങളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റുകളാണ് എ, ബി,. സി എന്നിവ . സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നവര്‍ക്ക് വെയിറ്റേജ് മാര്‍ക് ലഭിക്കാറുണ്ട്.


വിദ്യാഭ്യാസ കോഴ്‌സുകളില്‍ അഡ്മിഷനും, കേന്ദ്ര സര്‍ക്കാര്‍, സൈനിക റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും എന്‍സിസി കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് അനുസരിച്ച് മുന്‍ഗണന ലഭിക്കുക പതിവാണ്.


തങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കണമെന്ന് ഉദ്ദേശത്തോടെയാണ് ചോദ്യം ചോദിച്ചതൈന്ന് സഞ്ജന പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന് എന്‍സിസിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞത് കടന്നതായിപ്പോയെന്ന് ഇവര്‍ പറഞ്ഞു,


എന്‍സിസിയെക്കുറിച്ച് രാഹുല്‍ കൂടുതല്‍ പഠിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സഞ്ജന പറഞ്ഞു, പ്രതിരോധ സംവിധാനത്തിലെ രണ്ടാം നിരയാണ് എന്‍സിസി. ഇതിനെ നിസാരവല്‍ക്കരിക്കരുതെന്നും സഞ്ജന പറഞ്ഞു,.


ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്‌കൂള്‍ തലത്തില്‍ എന്‍സിസി കേഡറ്റായിരുന്നതിന്റെ ചിത്രങ്ങളും മറ്റുമായി സോഷ്യല്‍ മീഡിയിയല്‍ ബിജെപിയുടെ സൈബര്‍ പോരാളികള്‍ അണിനിരന്നു.


സൈനികനും കേന്ദ്രമന്ത്രിയുമായി രാജ്യവര്‍ദ്ധന്‍ റഥോഡ്,ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ രാഹുലിനെ പരിഹസിച്ച് രംഗത്തു വ്ന്നു.നരേന്ദ്ര മോഡി മൊബൈല്‍ ആപ് രാജ്യത്തെ പതിമുന്ന് ലക്ഷം എന്‍സിസി കേഡറ്റുകളോഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗസ് രംഗത്തു വന്നിരുന്നു. നരേന്ദ്ര മോഡി ആപ് ഉപയോഗിച്ച് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ യുഎസിലെ ഒരു കമ്പനി ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് എന്‍സിസിയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാഹുല്‍ പറഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ