General News

രാഹുല്‍ പൂന്തുറയിലും വിഴിഞ്ഞത്തും എത്തും

Thu, Dec 07, 2017

Arabianewspaper 213
രാഹുല്‍ പൂന്തുറയിലും വിഴിഞ്ഞത്തും എത്തും

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം അനുഭവിച്ച പൂന്തുറ, വിഴിഞ്ഞം എന്നിവടങ്ങളിലെ തുറകളില്‍ സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുക.


ഡിസംബര്‍ ഒന്നിനാണ് റാലി നടത്താന്‍ നിശ്ചയിച്ചിരുന്നുന്നത്. എന്നാല്‍, പുഴലിക്കാറ്റും മഴയും മൂലം റാലി മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് സമാപന സമ്മേളനം ഡിസംബര്‍ 14 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ഇതിന് മുമ്പ് പൂന്തുറ, വിഴിഞ്ഞം എന്നിവടങ്ങിലും സന്ദര്‍ശനം നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ