General News

തുറന്ന ജീപ്പില്‍ റോഡ് ഷോ നിഷേധിച്ചു, രാഹുല്‍ കാളവണ്ടിയില്‍ പ്രചാരണം നടത്തും

Mon, Sep 25, 2017

Arabianewspaper 139
തുറന്ന ജീപ്പില്‍ റോഡ് ഷോ നിഷേധിച്ചു, രാഹുല്‍ കാളവണ്ടിയില്‍ പ്രചാരണം നടത്തും
ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണം നടത്താന്‍ തുറന്ന ജീപ്പ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാളവണ്ടിയില്‍ പ്രചാരണം നടത്തും.

സൗരാഷ്ട്ര മേഖലയിലാണ് രാഹുലിന്റെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ദ്വാരകയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്നൂ ദിവസം നീളും.

അതേസമയം, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് രാഹുലിന്റെ തുറന്ന ജൂപ്പിലെ പ്രചാരണത്തിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ ഇവിടെ പട്ടീദാര്‍ സമുദായം ഇക്കുറി പാര്‍ട്ടിക്കെതിരെ തിരിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 182 അംഗങ്ങളുള്ള നിയമസഭയില്‍ 48 എംഎല്‍എമാര്‍ ഇവിടെ നിന്നുള്ളവരാണ്.

നിലവില്‍ 117 അംഗങ്ങള്‍ ബിജെപിക്കും 54 അംഗങ്ങള്‍ കോണ്‍ഗ്രസിനുമുള്ള നിയമസഭയില്‍ ഇക്കുറി ബിജെപിയുടെ വരവ് തടയാനായില്ലെങ്കിലും അംഗങ്ങളുടെ എണ്ണം കുറയ്ക്കാനെങ്കിലുമാകുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു,

2012 ലെ തിരഞ്ഞെടുപ്പില്‍ പതിനാറു സീറ്റുകളില്‍ ബിജെപി പരാജയപ്പെട്ടത് രണ്ട് ശതമാനത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. അതേസമയം, കോണ്‍ഗ്രസ് വിജയിച്ച 60 സീറ്റുകളില്‍ പകുതിയും അഞ്ച് ശതമാനത്തിന്റെ മാര്‍ജിനോടെയാണ്.

നരേന്ദ്ര മോഡി ഗുജറാത്തില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറിയതോടെ ഉണ്ടായ നേതൃ അഭാവവും പട്ടേല്‍ സംവരണ സമരവും ഇക്കുറി സൂത്രവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

എന്നാല്‍, ശത്തനായ ഒരു പ്രാദേശിക നേതാവ് ഇല്ലാത്തത് കോണ്‍ഗസിനെ അലട്ടുന്നു. ശങ്കര്‍ സിംഗ് വഗേലയുള്‍പ്പടെ ആറ് എംഎംല്‍എമാരാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നുണ്ട്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ