Troll Today News

ട്വിറ്ററില്‍ പട്ടിയുമായി രാഹുല്‍, ട്രോള്‍ മഴ

Mon, Oct 30, 2017

Arabianewspaper 750
ട്വിറ്ററില്‍ പട്ടിയുമായി രാഹുല്‍, ട്രോള്‍ മഴ

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടു കൈകാര്യം ചെയ്യുന്നത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റ് പൊടുന്നനെ വൈറല്‍ ആയി.


വളര്‍ത്തു നായ പിഡി ക്ക് ബിസ്‌ക്കറ്റ് നല്‍കുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് രാഹുല്‍ താന്‍ തന്നെയാണ് ട്വിറ്റരില്‍ ഇതെല്ലാം കുറിക്കുന്നത് എന്ന് പറയുന്നു.


ഓഫീസ് ഓഫ് ആര്‍ ജി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുവരെ രാഹുലിന് വേണ്ടി മറ്റാരോ എന്ന രീതിയിലാണ് ട്വീറ്റുകള്‍ വന്നു കൊണ്ടിരുന്നത്. പേഴ്‌സണല്‍ അക്കൗണ്ട് ഇല്ലാത്ത രാഹുല്‍ തന്റെ ഓഫീസ് തനിക്കു വേണ്ടി ട്വീറ്റുകള്‍ പോസ്റ്റു ചെയ്യുന്നു എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്.


എന്നാല്‍, അടുത്തിടെ രാഹുലിന്റെ ജന്മദിനാഘോഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ക്രമാതീതമായി വര്‍ദ്ധിച്ചു. ട്വീറ്റുകള്‍ ലൈക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും റീ ട്വീറ്റു ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് പൊടുന്നനെ ഉണ്ടായി..



ഇത് രാഹുലിന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമായി കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ ഇത് ബോട്ടുകള്‍ എന്നറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകള്‍ കമ്പ്യൂട്ടര്‍ സോഫ്ട് വെയറിന്റെ സഹായത്തോടെ ചില സോഷ്യല്‍ മീഡിയ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ ഏജന്‍സികള്‍ കൃത്രിമമായി ചെയ്യുന്നതാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരത്തില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച രാഹുലിനെ ഏതോ പി ആര്‍ കമ്പനി പ്രമോട്ട് ചെയ്യുകയാണെന്നും ആരോപണം ഉണ്ടായി.


കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാഹുലിനെ ഫോളോ ചെയ്യുന്നവര്‍ റഷ്യയില്‍ നിന്നുള്ളവരാണ് കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു.


ഇതിനിടിയിലാണ് രാഹുല്‍ താന്‍ തന്നെയാണ് ട്വീറ്റുകള്‍ പോസ്റ്റു ചെയ്യുന്നതെന്ന് അവകാശപ്പെട്ട് പുതിയ ട്വീറ്റ് ഇട്ടത്. നിരവധി പേര്‍ ഇത് ലൈക്കു ചെയ്യുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. പരിഹാസച്ചുവയുള്ളതായിരുന്നു ഏറേയും. ഉടമയേക്കാള്‍ സ്മാര്‍ട്ടായ പട്ടി എന്ന പേരിലാണ് പിഡി .യെ ബിജെപിയുടെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായ അമിത് മാളവ്യ പോസ്റ്റര്‍ ഇറക്കിയത്.

















Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ