General News

മദനിയെ സന്ദര്‍ശിച്ചു, രാഹുല്‍ ഈശ്വറിന് ഭീഷണി

Sun, Aug 20, 2017

Arabianewspaper 1882
മദനിയെ സന്ദര്‍ശിച്ചു, രാഹുല്‍ ഈശ്വറിന് ഭീഷണി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന് ഭീഷണി. ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്താല്‍ തല അടിച്ച് പൊളിക്കുമെന്നാണ് ടെലിഫോണ്‍ ഭീഷണി..


മദനിയെ സന്ദര്‍ശിക്കുക വഴി ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെട്ടുവെന്നും ഇനി ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ കണ്ടാല്‍ തല അടിച്ച് പൊളിക്കുമെന്നും ഭീഷണിയില്‍ പറയുന്നു.


ഇതേതുടര്‍ന്ന്, രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കി.


രാഹുല്‍ ഈശ്വര്‍ മദനിയെ സന്ദര്‍ശിക്കുന്ന ചിത്രം ചില ബിജെപി -സംഘപരപിവാര്‍ നേതാക്കള്‍ ഷെയര്‍ ചെയ്തിരുന്നു. അടുത്തിടെ മതം മാറിയ ഹാദിയ എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന രാഹുല്‍ വീഡിയോ പരസ്യപ്പെടുത്തിയതിലും ചിലര്‍ സംഘപരിവാര്‍ നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ രാഹുലിന് ഹാദിയയുടെ വസതിയില്‍ എത്താനാകില്ലെന്നും ഇതിനു പിന്നില്‍ വ്യക്തമായ സിപിഎം അജണ്ടയുണ്ടെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്‌റഞ്ഞു പരത്തുന്നുണ്ട്.


രാഹുല്‍ ഡബിള്‍ ഏജന്റ് കളിക്കുകയാണെന്നും സംഘപരിവാര്‍ അനുഭാവിയാണെന്ന് പറയുമ്പോഴും പ്രവര്‍ത്തി ന്യൂനപക്ഷ അജണ്ടകള്‍ക്ക് നിന്നു കൊടുക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.


 

Tags : Rahul Eswar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ