General News

ശ്രീലേഖയ്ക്കും തച്ചങ്കരിക്കും ഡിജിപി പദവി

Wed, Sep 20, 2017

Arabianewspaper 290
ശ്രീലേഖയ്ക്കും തച്ചങ്കരിക്കും ഡിജിപി പദവി

സംസ്ഥാനത്തെ നാലു എഡിജിപിമാര്‍ക്ക് ഡിജിപി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖയ്ക്കും ടോമിന്‍ തച്ചങ്കരിക്കും ഡിജിപി റാങ്ക് നല്‍കും. അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി പദവി നല്‍കും.


പോലീസ് സര്‍വ്വീസില്‍ മുപ്പതു വര്‍ഷം പിന്നിട്ടവര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന ഭരണ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടി.


ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.


1987 ല്‍ ഐപിഎസ് പാസായി സര്‍വ്വീസില്‍ കയറിയവരാണ് ഈ നാലു പേരും. ജയില്‍ എഡിജിപിയാണ് ശ്രീലേഖ, ഫയര്‍ ഫോഴ്‌സ് മേധാവിയാണ് തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ എസ്പിജി ഡയറക്ടറായി കേന്ദ്ര സര്‍വീസില്‍ ഡെപ്യുട്ടേഷനിലും സുധേഷ് കുമാര്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയുമാണ്.

Tags : IPS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ