General News

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണം- ഹര്‍ജി

Mon, Nov 20, 2017

Arabianewspaper 7052
പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണം- ഹര്‍ജി

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പരാമര്‍ശം അധാരമാക്കി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തും നിന്നും നീക്കം ചെയ്യണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.


സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നതിന്റെ തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.


ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് തനിക്കെതിരെ കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വസ്തുകള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ പാകപിഴയുണ്ടെങ്കില്‍ കളക്ടറെ തന്നെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.


ഭരണഘടനാപരമായി മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്.


സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതും കൂട്ടുത്തരവദിത്തം നഷ്ടപ്പെട്ടതിന്റെ സൂചനയായാണ് ഹര്‍ജിയില്‍ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ