General News

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

Wed, Feb 14, 2018

Arabianewspaper 152
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തുകയുടെ വെട്ടിപ്പ് കണ്ടെത്തി. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നിന്ന് 11,400 കോടി രൂപ വിദേശത്തേക്ക് കടത്തിയതായാണ് കണ്ടെത്തിയത്.


സംഭവത്തെക്കുറിച്ച് ധനാകാര്യമന്ത്രാലയം ബാങ്കില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പത്തോളം ഉദ്യോഗസ്ഥരെ ബാങ്ക് പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പിനാന്‍ഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 2011 ലാണ് ഈ തിരിമറികള്‍ നട്തതിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ത്ട്ടിപ്പുമായി ബന്ധപ്പെട്ട ചില ജീവനക്കാര്‍ 2016 -17 ല്‍ വിരമിച്ചിട്ടുണ്ട്. സിബിഐ ഇക്കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.


ഇതുസംബന്ധിച്ച് ബാങ്ക് സിബിഐക്ക് രണ്ട് പരാതികള്‍ നല്‍കി. കോടീശ്വരനായ വ്യവസായി നിരവ് മോഡിയും ഇയാളുടെ ജ്വലറി കമ്പനിയുമാണ് വഞ്ചന നടത്തിയത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തത്. നീരവ് മോഡിയുടെ ഭാര്യ, സഹോദരന്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. വജ്ര വ്്യാപരരം രഗത്തെ പ്രമുഖനാണ് നീരവ് മോഡി.


ഹോങ്കോങ്ങിലെ അലഹബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് ബ്രാഞ്ചുകളിലൂടെയാണ് പണം തിരിമറി നടത്തിയതെന്ന് സൂചനയുണ്ട്. ഹോളണ്ടില്‍ ജനിച്ചു വളര്‍ന്ന നീരവ് മോഡിക്ക് ന്യുയോര്‍ക്ക്, സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ബെയ്ജിംഗ്, ലണ്ടന്‍ എന്നിവടങ്ങളില്‍ ഫാഷന്‍ വസ്ത്രശാലകളുണ്ട്. ഹോളിവുഡ്, ബോളിവുഡ് നടിമാരുടെ വസ്ത്രങ്ങളുടെ ഫാഷന്‍ ഡിസൈന്‍ നീരവ് മോഡിയുടെ കമ്പനിയാണ് ചെയ്യുന്നത്.


വാര്‍ത്ത പുറത്തു വന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികളുടെ വില ഇടിഞ്ഞു, നിക്ഷേപകരുടെ രണ്ടായിരം കോടി രൂപ ഓഹരി വില ഇടിവു മൂലം സംഭവിച്ചു,.


ഓഹരിക്ക് 148 രൂപയായിരുന്നത് 14 രൂപ ഇടിഞ്ഞു. 8.5 ശതമാനമാണ് ഇടിവ്.


സംഭവത്തെ കുറിച്ച് സിബിഐയുടെ ധനകാര്യ വിഭാഗം അന്വേഷണം ആരംഭിച്ചു., രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 2010 ല്‍ സിറ്റിബാങ്കില്‍ നിന്ന് 400 കോടി രൂപ ഇത്തരത്തില്‍ കടത്തിയിരുന്നു. 2016 ല്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 5,000 കോടി രൂപ ഇത്തരത്തില്‍ തട്ടി.യെടുത്തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ