General News

നാദിര്‍ഷായുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, പുതിയ വെളിപ്പെടുത്തലുമായി സുനി

Tue, Sep 12, 2017

Arabianewspaper 334
നാദിര്‍ഷായുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, പുതിയ വെളിപ്പെടുത്തലുമായി സുനി

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടനും സംവിധായകനുമായ നാദിര്‍ഷായ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തി.


നടിയെ ആക്രമിക്കുന്നതിനു തൊട്ട് തലേന്ന് തനിക്ക് 25,000 രൂപ നാദിര്‍ഷാ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയി നാദിര്‍ഷായുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. 


അതേസമയം, നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുന്നതായ് ആരോപിച്ചിട്ടുണ്ട്. പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് പറഞ്ഞിട്ട് പണം നല്‍കിയെന്ന് മൊഴി നല്‍കാനാണ് പോലീസ് പ്രേരിപ്പിക്കുന്നു എന്നാണ് നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നത്..


ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ തന്നെ മാപ്പു സാക്ഷിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്നും നാദിര്‍ഷാ പറയുന്നു.


തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് പണം കൈമാറിയതെന്നും ദിലീപ് പറഞ്ഞിട്ടാണ് പണം കൈമാറുന്നതെന്ന് നാദിര്‍ഷ പറഞ്ഞതായും സുനിയുടെ പുതിയ മൊഴിയില്‍ വെളിപ്പെടുത്തുന്നു. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നിടത്ത് താന്‍ ചെന്നിരുന്നുവെന്നും ഇവിടെ വെച്ച് നാദിര്‍ഷാ തനിക്ക് പണം നല്‍കുകയുമായിരുന്നുവെന്ന് പള്‍സര്‍ സുനി പറയുന്നു. സുനി തൊടുപുഴയില്‍ എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


നേരത്തെ, നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്നും പള്‍സര്‍ സുനിയെ പരിചയമില്ലെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. സിനിമ രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന സുനി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരിക്കാം എന്നും തനിക്ക് ഇയാളുമായി വ്യക്തിപരമായ പരിചയമില്ലെന്നും നാദിര്‍ഷ പറയുന്നു.


എഴുപത്തി നാല് ദിവസം മുമ്പ് നാദിര്‍ ഷായെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഇതിനെ കുറിച്ച് വീണ്ടും ചോദിക്കാനുമാണ് നാദിര്‍ഷാ യെ ചോദ്യം ചെയ്യുന്നതെന്നും പോലീസ് പറയുന്നു,. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ഹര്‍ജി നല്‍കിയതിനാല്‍ ഇതില്‍ തീരുമാനം വന്നിട്ട് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നാദിര്‍ഷായുടെ നിലപാട്,


നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ പോലീസ് സംഘം തയ്യാറെടുത്ത് കാത്തിരുന്നുവെങ്കിലും ഉച്ചയോടെ നാദിര്‍ഷ നിലപാട് മാറ്റുകയായിരുന്നു.


ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കണമെന്ന് നാദിര്‍ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണ സംഘം ഇതിനു തയ്യാറായില്ല. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയും നാളെ ഹൈക്കോടതി പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

Tags : Nadir Sha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ