General News

നാദിര്‍ഷയില്‍ നിന്ന് പണം പറ്റിയോ എന്നതിന് പള്‍സര്‍സുനിക്ക് ക്യത്യമായി ഉത്തരമില്ല

Wed, Sep 13, 2017

Arabianewspaper 317
നാദിര്‍ഷയില്‍ നിന്ന് പണം പറ്റിയോ എന്നതിന് പള്‍സര്‍സുനിക്ക് ക്യത്യമായി ഉത്തരമില്ല

നാദിര്‍ഷായില്‍ നിന്ന് ക്വട്ടേഷന്‍ പണം പറ്റിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ക്യത്യമായി ഉത്തരം നല്‍കാതെ പള്‍സര്‍സുനി. അങ്കമാലി കോടതിയില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ പ്രതികരണം.


കഴിഞ്ഞ ദിവസം പോലീസിന് നല്‍കിയ മൊഴിയില്‍ തൊടുപുഴയില്‍ വെച്ച് നാദിര്‍ഷയെ കണ്ടെന്നും 25,000 രൂപ ക്വട്ടേഷന്‍ അഡ്വാന്‍സായി വാങ്ങിയെന്നും പറഞ്ഞിരുന്നു. ഇങ്ങിനെ പള്‍സര്‍ സുനി മൊഴി നല്‍കിയതായി പോലീസാണ് അറിയിച്ചത്.


എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ മറുപ്ടി നല്‍കാന്‍ പള്‍സര്‍ സുനി തയ്യാറായില്ല. പോലീസ് എന്താണ് എഴുതുന്നതെന്ന് തനിക്കറിയില്ല. അതു കഴിയട്ടെ എന്നാണ് സുനി പറയുന്നത്. പോലീസ് അന്വേഷിക്കുകയെല്ലെ എന്നും സുനി പറഞ്ഞു, ഈ മാസം 27 വരെ അങ്കമാലി കോടതി സുനിയെ റിമാന്‍ഡു ചെയ്തിട്ടുണ്ട്.


ജയിലില്‍ കഴിയുന്ന സുനി എന്നാണ് പുതിയ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞിട്ടില്ല. ഇത്രയും നാള്‍ പോലീസ് പറയാതിരുന്ന ഈ പുതിയ മൊഴി നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുറത്തു വന്നത്. നാദിര്‍ഷയെ ആദ്യം ചോദ്യം ചെയ്ത് 75 ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുന്നതെന്നതും ദിലീപിനെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തുമെന്ന വാദങ്ങളും പോലീസിനെ പ്രതിരോധത്തിലാക്കുന്നതാണ്.

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ