International News

കാബൂള്‍ ഭീകരാക്രമണം: തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട് ലോകോത്തര ഫോട്ടോഗ്രാഫര്‍ മാസൂദ് ഹൊസൈനി

Thu, Aug 25, 2016

Arabianewspaper 418
കാബൂള്‍ ഭീകരാക്രമണം:  തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട് മാസൂദ് ഹൊസൈനി

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മാസൂദ് ഹൊസൈനി (34) താന്‍ വെടിയുണ്ടയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് ഞെട്ടലോടെ വിവരിക്കുന്നു. കാബുളിലെ പ്രശ്‌സതമായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ സായാഹ്ന കോഴ്‌സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനെത്തിയ ഹൊസൈനി ബുധനാഴ്ച പതിവു പോലെ ക്ലാസു മുറിയില്‍ ഇരിക്കുമ്പോഴാണ് പുറത്ത് സ്‌ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടത്.


മറ്റു സഹപാഠികളോട് നിലത്ത് കമിഴ്ന്ന് കിടക്കാന്‍ പറഞ്ഞ ശേഷം താന്‍ പുറത്ത് എന്താണ് നടക്കുന്നത് അറിയാന്‍ കെട്ടിടത്തിന്റെ മുകളിലെത്തി. താഴെ തോക്കു ധാരിയായ ഒരാള്‍ തന്റെ നേര്‍ക്ക് ഉന്നം പിടിക്കുന്നതാണ് കണ്ടത്. അടുത്ത നിമിഷം തല കുമ്പിട്ടു ഓടി. പിന്നാലെ കേട്ട വെടിയൊച്ചയും തുടര്‍ന്ന് ജനല്‍ പാളി തകരുന്ന ശബ്ദവും താന്‍ കേട്ടു,.


തനിക്കും സഹപാഠികള്‍ക്കും ജീവനോടെ പുറത്തു കടക്കാനാവില്ലെന്ന് മനസിവലായ നിമിഷം. മൊബൈല്‍ ഫോണിലെ ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരോടും ലോകത്തോടുമായി ഒരു അഭ്യര്‍ത്ഥന പുറത്തു വിട്ടു. അമേരിക്കന്‍ യൂണിവേഴിസിറ്റിയില്‍ സ്‌ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടു, സഹായിക്കുക. ഒരു പക്ഷേ, ഇത് തന്റെ അവസാന ട്വീറ്റ് ആയേ്ക്കാം....


എന്നാല്‍, ചിലരുടെ ഉപദേശ പ്രകാരം ട്വീറ്റ് ഡിലീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ ലോകം അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ഉണ്ടെന്ന് ഭീകകരര്‍ അറിയേണ്ടെന്നും ചിലപ്പോള്‍ നിങ്ങള്‍ മൂലം നിങ്ങളുടെ ക്ലാസിലെ മറ്റു സഹപാഠികളുടെ ജീവന്‍ അപകടത്തിലാകുമെന്നുമായിരുന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞത്.


ഒരോ ക്ലാസ്മുറിയിലും അക്രമികള്‍ എത്തിയിരുന്നു, വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. തന്റെ ക്ലാസ് മുറിയില്‍ അക്രമി എത്തി വാതില്‍ ആഞ്ഞ് ചവിട്ടിയിരുന്നു. ഇതോടെ ക്ലാസിലുണ്ടായിരുന്നവര്‍ ഭയന്നു. പലരും ജനലിനു സമീപമെത്തി ചാടാന്‍ തയ്യാറായി. എന്നാല്‍, താഴെ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടു.


എന്നാല്‍, വീണ്ടും വാതിലില്‍ ചവിട്ടു കേട്ടപ്പോള്‍ താന്‍ രണ്ടും കല്‍പിച്ച് താനും ചില സഹപാഠികളും ചാടി. നിലത്തു വീണ ശേഷം എമര്‍ജന്‍സി എക്‌സിറ്റ് ഭാഗത്തേക്ക് ഓടി. ഒരു മൃതദേഹം നിലത്തു കണ്ടു. ഏതാനും സുരക്ഷ സൈനികര്‍ തങ്ങളുടെ രക്ഷയ്‌ക്കെത്തി. കൈകള്‍ക്ക് പരിക്കു പറ്റിയതിനാല്‍ ആശുപത്രിയിലെത്തി.


2012 ലാണ് ഹൊസൈനിയുടെ കരയുന്ന ബാലിക പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയത്. സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈലില്‍ ഹൊസൈനി എഴുതിയിരിക്കുന്നത് ഇങ്ങിനൊയാണ്- താന്‍ ജനിച്ചത് തെറ്റായ സ്ഥലത്താണ് -അപ്ഗാനിസ്ഥാന്‍, വളര്‍ന്നത് തെറ്റായ ഇടത്താണ് - ഇറാന്‍, ഇപ്പോള്‍ ജീവിക്കുന്നത് തെറ്റായ സ്ഥലത്താണ് -കാബുള്‍. എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ....


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ