NRI News

പിടിഎം ഗവ കോളേജ് പൂര്‍വകാല വിദ്യാര്‍ത്ഥികള്‍ ഇഫ്താര്‍ വിരുന്നുമായി യുഎഇയില്‍ ഒത്തുചേര്‍ന്നു

Sat, Jun 18, 2016

Arabianewspaper 3427
പിടിഎം ഗവ കോളേജ് പൂര്‍വകാല വിദ്യാര്‍ത്ഥികള്‍ ഇഫ്താര്‍ വിരുന്നുമായി യുഎഇയില്‍ ഒത്തുചേര്‍ന്നു PTM Koottam/facebook

പെരിന്തല്‍മണ്ണ പിടിഎം ഗവ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി്കള്‍ ക്യാംപസ് സ്മരണകളുമായി അബുദാബിയില്‍ ഒത്തു ചേര്‍ന്നു.യുഎഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ ഉള്ള അമ്പതോളം പൂര്‍വകാല സഹപാഠികളാണ് അബുദാബി ഗ്രാന്‍ഡ് മോസ്‌കിനു സമീപമുള്ള കെഎഫ്‌സി പാര്‍ക്കില്‍ ഒത്തു ചേര്‍ന്നത്. 


1998 -2008 കാലയളവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഗമമാണ് നടന്നത്. ഇഫ്താര്‍ വിരുന്നില്‍ പൂര്‍വ കാല വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു. ഒരു പതിറ്റാണ്ടിനു ശേഷമാണ് സുഹൃത്തുക്കളും സഹപാഠികളും ഒ്ത്തു ചേര്‍ന്നത്.


പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ ഏവരും ഇഫ്താര്‍ വിരുന്നുമായി പഴയ ക്യാംപസ് അനുഭവങ്ങള്‍ പങ്കുവെച്ചു. സൗഹൃദത്തിന്റെ സായാഹ്നത്തില്‍ സ്‌നേഹത്തിന്റെ ഊഷ്മളത പങ്കുവെച്ചവര്‍ തങ്ങളുടെ കുട്ടായ്മ സജീവമായി നിലനിര്‍ത്താനും ഒത്തു ചേരലുകള്‍ നടത്താനും തീരുമാനമെടുത്തു. പോയ വര്‍ഷം ഏതാനും പേര്‍ മാത്രമാണ് ഒത്തു ചേര്‍ന്നത് ഇക്കുറി സോഷ്യല്‍ മീഡിയിയിലൂടെയും മറ്റും പരസ്പരം സൗഹൃദം പുതിക്കിയവര്‍ അബുദാബിയില്‍ ഒത്തു ചേരാന്‍ തീരുമാനിക്കുകയായിരുന്നു.


ഷിഹാബ് മുഹമ്മദ് സ്വാഗതവും സലാം നന്ദിയും പറഞ്ഞു.

Advertisement here

Like Facebook Page :
 


Like Facebook


Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ