General News

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ ആക്രമണം, നാളെ തൃത്താലയില്‍ ഹര്‍ത്താല്‍

Wed, Jan 10, 2018

Arabianewspaper 407
വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ ആക്രമണം, നാളെ തൃത്താലയില്‍ ഹര്‍ത്താല്‍

കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിനു ശ്രമിച്ചു,. തൃത്താലയില്‍ ബല്‍റാം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത്.


തൃത്താലയിലെ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിനാണ് വിടി ബല്‍റാം എത്തിയത്. ഇതിനിടയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് തള്ളിക്കയറി. പ്രതിഷേധക്കാരില്‍ ചിലര്‍ ചീമുട്ടയെറിഞ്ഞതായും പരാതിയുണ്ട്.


ബല്‍റാമിന്റെ ചില അനുയായികള്‍ സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി, ഇതിനിടയല്‍ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിവീസി.


ബല്‍റാമിന്റെ കാറിനു നേരേയും ചിലര്‍ ആക്രമണം നടത്തി. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു,.


കമ്്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരെ ബല്‍റാം നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബല്‍റാമിന്റെ ഓഫീസ് തല്ലിത്തകര്‍ത്തിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ