Entertainment News

മഹാഭാരതമല്ല, രണ്ടാമൂഴം തന്നെ, - നിര്‍മാതാവ് ബി ആര്‍ ഷെട്ടി

Sun, Jun 04, 2017

Arabianewspaper 3284
മഹാഭാരതമല്ല, രണ്ടാമൂഴം തന്നെ, - നിര്‍മാതാവ് ബി ആര്‍ ഷെട്ടി

മോഹന്‍ ലാല്‍ ഭീമന്റെ വേഷത്തിലെത്തുന്ന എംടി ചിത്രത്തിന് നോവലിന്റെ പേര് തന്നെയായിരിക്കും നല്‍കുകയെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട് നിര്‍മാതാവ് ബി ആര്‍ ഷെട്ടി.


ചിത്രത്തിന് ഒരു ഘട്ടത്തിലും മഹാഭാരതമെന്ന പേരു നല്‍കണമെന്ന് തീരുമാനിച്ചിരുന്നില്ല,. എംടിയുടെ നോവലുകള്‍ സിനിമയാക്കിയപ്പോള്‍ അതേ പേരുകളിലാണ് പുറത്തിറങ്ങിയത്. രണ്ടാ മൂഴം സിനിമയാകുമ്പോള്‍ ഇതേ പേര് നിലനില്‍ത്തുമെന്നും ഷെട്ടി പറഞ്ഞു. മഹാഭാരത- ദ സ്റ്റോറി ഓഫ് ഭീം, ഭീം കി കഹാനി എന്നും മറ്റുമുള്ള പേരുകളും പരിഗണനിയില്‍ ഉണ്ട്. മഹാഭാരതം എന്ന പേരില്‍ മുമ്പ് ടിവി സീരിയല്‍ വന്നതിനാല്‍ ഈ പേരു പരിഗണിക്കുന്നതിനോട് യോജിപ്പില്ലെന്നും സൂചനയുണ്ട്.


അതേസമയം മറ്റു ഭാഷകളില്‍ ഇറങ്ങുമ്പോള്‍ രണ്ടാമൂഴമെന്ന പേര് ആയിരിക്കില്ലെന്നും മഹാഭാരതം ഉള്‍പ്പെടുന്ന പേരുകളായിരിക്കും ഇതിന് പരിഗണിക്കുകയെന്നും ബി ആര്‍ ഷെട്ടി പറഞ്ഞു. ആയിരം കോടി രൂപ മുടക്കിലാണ് ചിത്രം നിര്‍മിക്കുക എന്ന് ബിആര്‍ ഷെട്ടി വെളിപ്പെടുത്തിയിരുന്നു.


നേരത്തെ, ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. എംടിയുടെ ഭാവനയില്‍ വിരിഞ്ഞ കഥയ്ക്ക് രണ്ടാമൂഴമെന്നാണ് പേരെന്നും മഹാഭാരത കഥയുമായി ഇതിന് ബന്ധമില്ലെന്നും ശശികല പറഞ്ഞു,. രണ്ടാമൂഴം എന്ന പേരിലാണ് ചിത്രം ഇറങ്ങുന്നതെങ്കില്‍ൃ ഞങ്ങള്‍ രണ്ടും മൂന്നും ഊഴം ചിത്രം തീയ്യറ്റിര്‍ പോയി കാണുമെന്നും എന്നാല്‍, മഹാഭാരതം എന്ന പേരിലാണ് ഇറങ്ങുന്നതെങ്കില്‍ ചിത്രം തീയ്യറ്റര്‍ കാണില്ലെന്നും ശശികല പറഞ്ഞിരുന്നു.


മറ്റൊരു ഇതിഹാസമായ രാമായണവും ഇതിനൊപ്പം ചലച്ചിത്രമാകുന്നുണ്ട്,.

Tags : Randamuzham 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ