General News

ദിലീപിന്റെ ജീവന് ഭീഷണി, സുരക്ഷാ സേനയെ നിയോഗിച്ചു, വാഹനം പോലീസ് പിടികൂടി

Sat, Oct 21, 2017

Arabianewspaper 229
ദിലീപിന്റെ ജീവന് ഭീഷണി, സുരക്ഷാ സേനയെ നിയോഗിച്ചു, വാഹനം പോലീസ് പിടികൂടി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് ജീവന് ഭീഷണിയെന്ന് സൂചന. ഇതിനെ തുടര്‍ന്ന് ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ്‌ എന്ന സ്ഥാപനമാണ് ദിലീപിന്റെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്തം.


അതേസമയം,. ദിലീപിന് ജീവന് ഭീഷണി ഉള്ളതായി അറിയില്ലെന്നും പരാതി ഉണ്ടെങ്കില്‍ പോലീസിനെ സമീപിക്കുകയാണ് വേണ്ടതെന്നും ആലുവ റുറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. വാഹനഹങ്ങളില്‍ ആയുധ ശേഖരം ഉണ്ടായിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയ എന്നാല്‍. ലൈസന്‍സുള്ള ആയുധങ്ങളാണ് ഇവര്‍ക്കുള്ളതെന്ന് കണ്ടെത്തി.


ദിലീപിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സദാസയവും കുടെയുണ്ട്. കഴിഞ്ഞ ദിവസം ദിലീപിന്റെ വസതിയിലെത്തിയ സംഘം കുടുംബാംഗങ്ങള്‍ക്കും വീടിനും സുരക്ഷ നല്‍കും. നടനും സംവിധായകനുമായ മേജര്‍ രവി ഉപദേശകനായിട്ടുള്ള സ്ഥാപനമാണ് തണ്ടര്‍ ഫോഴ്‌സ്‌


മുപ്പതോളം പേരാണ് ദിലീപിന്റെയും കുടുംബത്തിനുമായി സുരക്ഷാചുമതല നല്‍കുന്നത്. പിസ്റ്റളുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ബാഗും ഇവരുടെ കൈയ്യിലുണ്ട്.


ദിലിപിനെ വകവരുത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


അതിനിടെ തണ്ടര്‍ ഫോഴ്‌സ് എന്നു പേരെഴുതിയ സുരക്ഷാ കമ്പനിയുടെ കാര്‍ കൊട്ടാരക്കരയില്‍ പോലീസ് പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതാണ് പിടികൂടാന്‍ കാരണം. സ്വകാര്യ സുരക്ഷാ ഏജന്‍സി രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് വിട്ടയച്ചു.


ദിലീപിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഭയക്കുന്നതു കൊണ്ടാണ് സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതെന്ന് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു,. ദിലീപിന്റെ വാഹനത്തിന് മുഴുവന്‍ സമയവും ഇവരുടെ അകമ്പടി ഉണ്ടാകും,.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ