Troll Today News
ലംബോര്ഗനിയും പൃഥ്വിരാജും
Mon, Mar 26, 2018


മൂന്നു കോടി രൂപ മുടക്കി ലംബോര്‍ഗിനി വാങ്ങിയ യുവതാരം പൃഥ്വി രാജിന് സ്വന്തം അമ്മയെ വാഹനം ഒന്നു കാണിക്കാന്‍ തിരുവനന്തപുരത്തേക്ക് ചെല്ലാന്‍ കഴിയുന്നില്ല. കാരണം അമ്മ താമസിക്കുന്ന വീട്ടിലേക്കുള്ള വഴി ലംബോര്‍ഗിനി ഓടിച്ചു ചെല്ലാന്‍ കഴിയാത്ത വിധത്തിലുല്ളതാണ്.
വാഹനത്തിന്റെ അടി തട്ടുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. സംഗതി സത്യമാണെന്ന് അവിട അടുത്ത് താമസിക്കുന്ന ഷോണ്‍ ജോര്‍ജും പറയുന്നു.
പൃഥ്വി രാജ് മൂന്നു കോടി മുടക്കി വാഹനം മേടിച്ചപ്പോള്‍ നികുതി അടച്ചത് 43 ലക്ഷം രൂപയോളമാണ്. ആഡംബര വാഹനങ്ങള്‍ക്ക് വന്‍ നികുതി ഉള്ളതിനാല്‍ പലരും വാഹനം പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്നതിനിടയിലാണ് പൃഥ്വിരാജ് വാഹനത്തിന്റെ നികുതി കൊച്ചിയില്‍ തന്നെ അടച്ചത്.
വാഹന നികുതി റോഡ് ടാക്സ് എന്ന പേരിലാണ് നമ്മള് അടയ്ക്കുന്നത്. പതിനഞ്ചു വര്‍ഷത്തേക്കുള്ള നികുതി ഒറ്റയടിക്ക് വാങ്ങുന്ന സര്‍ക്കാരിന് വാഹനങ്ങള്‍ ഓടിക്കാനുള്ള രോഡുകള്‍ ഒരുക്കാന്‍ കടമയുണ്ട്.
തന്റെ വീട്ടിലേക്കുള്ള റോഡ് മോശമായ അവസ്ഥയിലാണ് അധികാരികളോട് പരാതിപ്പെട്ടിട്ടും ആരും അനങ്ങുന്നില്ലെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഇത് വൈറലാകുയും സോഷ്യല്‍ മീഡിയിയില്‍ ട്രോളുകള്‍ ഇറങ്ങുകയും ചെയ്തു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment