General News

ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Mon, Jun 19, 2017

Arabianewspaper 592
ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദലിത് നേതാവും ബീഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചു. ബിജെപി പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രാം നാഥ് സുപ്രീം കോടതിയില്‍ അഭിഭാഷകനാണ്.


രാജ്യസഭാ അംഗമായിരുന്ന രാം നാഥിനെ 2015 ഓഗസ്തലാണ് ബീഹാര്‍ ഗവര്‍ണറായി നിയമിച്ചത്. ബിജെപി ദലിത് മോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു. പാര്‍ട്ടി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാം നാഥ് കോവിന്ദന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,


ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് രാം നാഥ് കോവിന്ദ്. രാവിലെ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്.


ജൂലൈ 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 20 ന് പ്രഖ്യാപനം ഉണ്ടാകും. ജൂലൈ 23 ന് നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി.യുടെ കാലാവധി അവസാനിക്കും .




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ