General News

മാര്‍പാപ്പ മ്യാന്‍മറിലെത്തുന്നു, ഇന്ത്യാ സന്ദര്‍ശനം അടുത്തവര്‍ഷം

Thu, Oct 19, 2017

Arabianewspaper 259
മാര്‍പാപ്പ മ്യാന്‍മറിലെത്തുന്നു, ഇന്ത്യാ സന്ദര്‍ശനം അടുത്തവര്‍ഷം

റൊഹിഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ പെട്ട് ഉഴലുന്ന മ്യാന്‍മറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നു. മ്യാന്‍മറില്‍ സമാധാന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കും. അഞ്ചര ലക്ഷം റൊഹിഗ്യകള്‍ അഭയാര്‍ത്ഥി പ്രശ്‌നം നേരിടുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തുന്നത്.


നവംബര്‍ അവസാനമാണ് മാര്‍പ്പാപ്പ മ്യാന്‍മറിലെത്തുക. തുടര്‍ന്ന് ബംഗ്ലാദേശിലും എത്തും. ഇരുവരുടെയുമിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. അഞ്ചു ലക്ഷം കത്തോലിക്കാ വിശ്വാസികളാണ് മ്യാന്‍മറില്‍ ഉള്ളത്. ബംഗ്ലാദേശിലും സമാനമായ സംഖ്യയാണ് ഉള്ളത്. ഇരു രാജ്യങ്ങളും മത ന്യൂനപക്ഷം എന്ന നിലയില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാര്‍പ്പാപ്പ നേരിട്ടു മനസിലാക്കും,


നവംബര്‍ 27 മുതല്‍ 30 വരെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. റൊഹിഗ്യന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ മ്യാന്‍മര്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് സൂചന. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പുരമേ നിന്നുള്ള രാഷ്ട്രങ്ങളുടേയോ ഏജന്‍സികളുടേയോ ഇടപെടുലുകള്‍ മ്യാന്‍മര്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് നവംബറില്‍ മാര്‍പ്പാപ്പ എത്തുന്നത്.


രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന യോഗത്തില്‍ മാര്‍പ്പാപ്പ പങ്കെടുക്കും. ഇതിനിടയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാദ്ധ്യത വത്തിക്കാന്‍ ആരാഞ്ഞുവെങ്കിലും അടുത്ത വര്‍ഷം മാത്രമേ ഇന്ത്യ സന്ദര്‍ശനം ഉണ്ടാകുകയുള്ളുവെന്നാണ് സൂചന.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിസംബര്‍ വരെയുള്ള തീയതികള്‍ വിവിധ രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനത്താല്‍ മുന്‍കൂറായി തന്നെ തിരക്കിലാണെന്നാണ് വത്തിക്കാന് ലഭിച്ച വിവരം. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മാസങ്ങളുടെ ഒരുക്കങ്ങള്‍ അനിവാര്യമാണ്. ഏഴു മാസത്തെ സാവകാശം വേണമെന്നിരിക്കെ അടുത്ത വര്‍ഷം ജൂണിലാകും സന്ദര്‍ശനമെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചനകള്‍.


1999 ലാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 2016 ലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. 2017 ല്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയിലെത്തണമെന്നാണ് പദ്ധതിയിടുന്നതെന്ന് അന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. കാലാവസ്ഥ സാഹചര്യം കൂടി കണക്കിലെടുത്താണ് നവംബര്‍ അവസാനം സന്ദര്‍ശനത്തിന് മാര്‍പാപ്പ തിരഞ്ഞെടുത്തത്.


നവംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തീയതികള്‍ വിദേശ രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനം മുന്‍ കൂട്ടി നിശ്ചയിച്ചതു പ്രകാരം തിരക്കിലാണ്. മാര്‍പാപ്പയുടെ സന്ദര്‍ശനം അതി പ്രാധാന്യമുള്ളതിനാല്‍ സമയം എടുത്താണെങ്കിലും മികവുറ്റതാക്കാനാണ് ശ്രമം - ബോംബെ കര്‍ദ്ദിനാള്‍ ഓസ്വാല്‍ഡ് ഗ്രാസിയാസ് പറഞ്ഞു,

Tags : Pope 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ