Entertainment News

പൂമരം ക്രിസ്തുമസിന് റിലീസ്

Mon, Nov 20, 2017

Arabianewspaper 7290
പൂമരം ക്രിസ്തുമസിന് റിലീസ്

ഒരു വര്‍ഷം മുമ്പ് പാട്ടിറങ്ങി ഹിറ്റായ ശേഷം ചിത്രത്തിനെ കുറിച്ച് യാതൊരു അനക്കവും ഇല്ലാതിരുന്നതിനെ ചൊല്ലി ആളുകളുടെ പരിഹാസം കേട്ടു മടുത്തതോടെ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായി എത്തുന്ന പൂമരം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് നിര്‍മാതക്കള്‍ പ്രഖ്യാപിച്ചു,.


ഡിസംബര്‍ 24 ന് ക്രിസ്തുമസ് ചിത്രമായി പൂമരം എത്തും. ഇതിനു മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള കാളിദാസ് ഇതാദ്യമായാണ് നായക വേഷത്തില്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.


പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിറയെ പുതുമുഖങ്ങളാണ്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷമാണ് എബ്രിഡ് ഷൈന്‍ പൂമരം സംവിധാനം ചെയ്തത്.


പാട്ടിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ചിത്രം പുറത്തിറങ്ങുമോ എന്നു ചോദിച്ച് ട്രോളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ