General News

നിയമപരമായി നേരിടും, തളര്‍ത്താമെന്ന് ധരിക്കേണ്ട -ഉമ്മന്‍ചാണ്ടി

Wed, Oct 11, 2017

Arabianewspaper 412
നിയമപരമായി നേരിടും, തളര്‍ത്താമെന്ന് ധരിക്കേണ്ട -ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,. തല്‍പര കക്ഷികള്‍ തനിക്കെതിരെ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസ് എടുക്കുമെന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു,


തനിക്കോ യുഡിഎഫിനോ കോണ്‍ഗ്രസിനോ ഇതില്‍ ആശങ്കയില്ലെന്നും ഈ റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍ പുറത്തു വരട്ടെയെന്നും ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നതെന്ന് അറിയുമ്പോള്‍ ഇതിന്റെ പൊള്ളത്തരം വെളിപ്പെടുും.


മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അല്ലാതെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. തനിക്കെതിരെ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നും. പ്രതിയുടെ മൊഴി തെളിവായി എടുത്തുള്ള കേസ് ഈ സര്‍ക്കാരിന് തിരിച്ചടിയാകും -ഉമ്മന്‍ ചാണ്ടി പറഞ്ഞു.


റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ടത് തന്നെ ഇതില്‍ ഒന്നും ഇല്ലെന്നാണ് മനസിലാക്കേണ്ടത്. സോളാര്‍ കമ്മീഷനെ താന്‍ തന്നെയാണ് നിയമിച്ചത്. ഇതിന്റേ ടേംസ് ഓഫ് റഫറന്‍സ് അന്ന് പ്രതിപക്ഷ കക്ഷികളുടെ സമവായത്തോടെയാണ് സ്വീകരിച്ചത്.


റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി ഇതിനെ ഉപയോഗിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രതിപക്ഷത്തിന് അന്ന് ഒന്നും കിട്ടാത്തതുകൊണ്ടാണ് സോളാര്‍ കേസുമായി രംഗത്തു വന്നത്. പൊള്ളയായ ആരോപണം ആയതുകൊണ്ട് തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.


പത്തുകോടി രൂപ വാങ്ങി ഇടതു മുന്നണിയിലെ നേതാവ് സോളാര്‍ ആരോപണം ഉന്നയിക്കാന്‍ ശ്രമിച്ച കാര്യം സരിതയുടെ മൊഴിയിലുണ്ടെന്നും അതും അന്വേഷിക്കുമ്പോള്‍ ആരോപണങ്ങളുടെ മുനയൊടിയും -ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഏത് അന്വേഷണവും വന്നാല്‍ താന്‍ നേരിടാന്‍ തയ്യാറാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ