General News

ടിപി വധക്കേസിലെ നിലപാട് തനിക്കെതിരെ പ്രതികാരത്തിന് കാരണം - തിരുവഞ്ചൂര്‍

Wed, Oct 11, 2017

Arabianewspaper 399
ടിപി വധക്കേസിലെ നിലപാട് തനിക്കെതിരെ പ്രതികാരത്തിന് കാരണം - തിരുവഞ്ചൂര്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കളെ പിടികൂടിയതും ഗുഡാലോചന പുറത്തു കൊണ്ടുവന്നതുമാണ് തനിക്കെതിരെ പ്രതികാര നടപടിയുമായി ഇറങ്ങാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍,


തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. സോളാര്‍ കേസ് തേയ്ച്ചു മാച്ചു കളയാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചു എന്നാണ് തനിക്കെതിരായ ആരോപണം. സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇങ്ങിനെ മൊഴി കൊടുത്തോ എന്ന് തിരുവഞ്ചൂര്‍ ചോദിച്ചു.


ആര്‍ക്കുമില്ലാത്ത ആക്ഷേപമാണ് ഇത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ അടിസ്ഥാന രഹിതമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇത്ര ദിവസങ്ങളായിട്ടും ആര്‍ടിഐ പ്രകാരം തങ്ങള്‍ അപേക്ഷിച്ചതിന് മറുപടി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. രഹസ്യമായി സൂക്ഷിച്ചുവെച്ച് എതിരാളികള്‍ക്കെതിരെ കേസ് എടുക്കുന്ന നിലപാട് ജനാധിപത്യവിരുദ്ധമാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ