General News

കാവ്യയുടെയും അമ്മയുടേയും മൊഴി എടുക്കും

Fri, Jul 14, 2017

Arabianewspaper 392
കാവ്യയുടെയും അമ്മയുടേയും മൊഴി എടുക്കും

നടിയെ ആക്രമിച്ച കേസില്‍ നിരവധി പേരെ ഇനിയും ചോദ്യം ചെയ്യം. ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും ഇവരുടെ അമ്മയേയും ചോദ്യം ചെയ്യും. ദിലീപിന്റെ കസ്റ്റഡി ഇന്നു തീരാനിരിക്കെ പോലീസിന് ഇതുവരെ ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.


പള്‍സര്‍ സുനിയുടെ മൊഴിയും കത്തും പോരാതെ വന്നതിനാല്‍, ഇരുവരും ഒരുമിച്ചുണ്ടായ സ്ഥലങ്ങളും മറ്റുമാണ് പോലീസിന് ശാസ്തീയമായ തെളിവുകളായുള്ളത്. എന്നാല്‍, ഇരുവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഇത്തരം തെളിവുകള്‍ കോടതിയിയില്‍ എത്തുമ്പോള്‍ വിലപ്പോവില്ല.


ദിലീപോ മാനേജര്‍ അപ്പുണ്ണിയോ പള്‍സര്‍ സുനിയുമായി ക്വട്ടേഷന്‍ സംബന്ധിച്ച് സംസാരിക്കുന്നതിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പിന്നെ വേണ്ടത്. ഇപ്പോള്‍, നിലവിലുള്ള സംഭാഷണമാണെങ്കില്‍ അപ്പുണ്ണി പള്‍സര്‍ സുനിയോട് ഇനി വിളിക്കേണ്ടതില്ലെന്നും നിങ്ങള്‍ കേസ് കൊടുക്കുകയോ എന്തു വേണമെങ്കിലും ചെയ്‌തോ എന്നു പറയുന്നതാണുള്ളത്. ഇതില്‍ നിന്നും ദിലീപിന് ഭയമുള്ളതായി മനസിലാക്കാന്‍ സാധിക്കില്ല.



കാവ്യയേയും മുകേഷിനേയും പോലീസ് ചോദ്യം ചെയ്ത് മൊഴി എടുത്തതായി സൂചനയുണ്ട്. മൊഴികളേക്കാള്‍ ശാസ്ത്രീയമായ തെളിവുകളാണ് കേസിന് ബലമേകുക.. മൊഴികള്‍ വിചാരണ വേളയില്‍ മാറ്റി പറയാനുള്ള സാധ്യത ഏറെയാണ്.


ദിലീപ് വിഷയത്തില്‍ പോലീസ് തെളിവെടുപ്പും മൊഴിയേടുപ്പും തുടരുന്നതല്ലാതെ ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമാക്കിയിട്ടില്ല. വിചാരണ വേളയില്‍ പള്‍സര്‍ സുനി പോലും മൊഴി മാറ്റിപ്പറയാനുള്ള സാധ്യതയേറെയാണ്. ഇതിനാലാണ് പോലീസ് ശാസ്ത്രീയമായ തെളിവുകള്‍ തേടുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ