General News

ജീന്‍പോളിനെതിരായ കേസ് ഒത്തുതീര്‍ക്കാനാവില്ല -പോലീസ്

Wed, Aug 16, 2017

Arabianewspaper 193
ജീന്‍പോളിനെതിരായ കേസ് ഒത്തുതീര്‍ക്കാനാവില്ല -പോലീസ്

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ സ്ത്രീ പീഡന കേസ് ഒത്തു തീര്‍ക്കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു. പരാതി നല്‍കിയ നടിയും ജീന്‍ പോള്‍ ലാലും സംഭവം പറഞ്ഞു തീര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് തനിക്ക് പരാതിയില്ലെന്ന് നടി സത്യവാങ് മൂലം കോടതിയില്‍ നല്‍കി.


എന്നാല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ പോലുള്ള കേസുകള്‍ മാത്രമെ ഒത്തു തീര്‍ക്കാനാകുകയുള്ളുവെന്നും അശ്ലീലം പറഞ്ഞതും ബോഡി ഡ്യുപ്പ് ഉപയോഗിച്ചതും ക്രിമിനല്‍ കുറ്റമാണെന്നും ഇത് തൊഴിലിടത്തിലെ സ്ത്രീ പീഡനത്തിന്റെ പരിധിയില്‍ പെടുമെന്നും പോലീസ് പറഞ്ഞു.


ഹണീ ബി 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രതിഫലത്തുക ചോദിച്ചപ്പോഴാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലും, നടന്‍ ശ്രീനാഥ് ഭാസിയും മറ്റ് രണ്ടു പേരും തന്നെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും തന്റെ അനുമതിയില്ലാതെ ബോഡി ഡ്യുപ്പിനെ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമായിരുന്നു പരാതി.


എന്നാല്‍, പിന്നീട് ഇവര്‍ കേസ് ഒത്തു തീര്‍ത്തിരുന്നു. തനിക്ക് ഇവര്‍ക്കെതിരെ പരാതിയില്ലെന്നും കോടതിയില്‍ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കലും, വഞ്ചനയും, ഐടി ആക്ടും ചുമത്തിയിരുന്നു, എന്നാല്‍, കേസില്‍ ഇതുവരെ ചോദ്യം ചെയ്യാനോ, അറസ്റ്റു ചെയ്യാനോ പോലീസ് തയ്യാറായിരുന്നില്ല. പ്രതികള്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകുയും ചെയ്തു. മുന്‍ കൂര്‍ ജാമ്യേപക്ഷ പരിഗണിക്കുന്ന കോടതിയിലാണ് നടി കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് സത്യവാങ് മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, കോടതി ഇത് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.

Tags : Police 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ