General News

സുനിയുടെ അഭിഭാഷകന്റെ വീട്ടില്‍ റെയ്ഡ്, മെമ്മറി കാര്‍ഡ് ലഭിച്ചു

Mon, Jul 17, 2017

Arabianewspaper 322
സുനിയുടെ അഭിഭാഷകന്റെ വീട്ടില്‍ റെയ്ഡ്, മെമ്മറി കാര്‍ഡ് ലഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ് കണ്ടെത്തി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ വസതിയിലാണ് മെമ്മറി കാര്ഡ് സൂക്ഷിച്ചിരുന്നത്


ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കുമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം പറഞ്ഞു. ആദ്യ പരിശോധനയില്‍ മെമ്മറി കാര്‍ഡില്‍ ഒന്നും ശേഖരിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ശാസ്ത്രീയ പരിശോധനയില്‍ ഇതില്‍ നിന്നും ദൃശ്യങ്ങള്‍ റിക്കവറി ചെയ്യാനോ. റെക്കോര്‍ഡ് ചെയ്തതിന്റെ വിവരങ്ങള്‍ ലഭ്യമാകാനോ സാധിച്ചേക്കും എന്നാണ് കരുതുന്നത്.


എന്നാല്‍, രാജു ജോസഫിന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡ് പള്‍സര് സുനി നല്‍കിയതാണോ എന്നതിന് പോലീസിന്റെ കൈയ്യില്‍ തെളിവുകളില്ല. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.


നടിയെ ആക്രമിച്ച ശേഷം ഫോണ്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാള്‍ പിന്നീട് ഇത് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ