Crime News

പിതാവിനെ കൊന്ന് കുഴിച്ചു മൂടി, മകന്‍ അറസ്റ്റില്‍

Tue, Nov 21, 2017

Arabianewspaper 815
പിതാവിനെ കൊന്ന് കുഴിച്ചു മൂടി, മകന്‍ അറസ്റ്റില്‍

പിതാവിന്റെ ദുര്‍നടപ്പിലും പീഡനത്തിലും സഹികെട്ട് മകനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം നടത്തി. മൃതദേഹം നിര്‍മാണം നടക്കുന്ന വീടിനുള്ളില്‍ കുഴിച്ചിട്ടു.


വീടിന്റെ ബേസ്‌മെന്റ് നിര്‍മാണത്തിനിടെ കുഴിയെടുത്തവര്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഒരു മാസം പഴക്കം ചെന്ന മൃതദേഹം മാനന്തവാടി സ്വദേശി ആശൈകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞതോടെയാണ് മകനെ പോലീസ് പിടികൂടിയത്.


ദൃശ്യം സിനിമ പതിനേഴ് പ്രാവശ്യം കണ്ട് തെളിവുകള്‍ നശിപ്പിച്ചെന്നാണ് മകന്‍ അരുണ്‍ പാണ്ഡ്യന്‍ പറഞ്ഞത്. സുഹുത്ത് മുകുകവും സഹായത്തിന് എത്തി. മദ്യപാനിയയായ പിതാവിനെ മദ്യം കഴിക്കാന്‍ അരുണാണ് ക്ഷണിച്ചത്. തുടര്‍ന്ന് അരുണെത്തി ഇരുമ്പു പൈപ്പിനു തലക്ക് അടിച്ചു. പിന്നെ മരണം ഉറപ്പാക്കാന്‍ തോര്‍ത്തുപയോഗിച്ച് ശ്വാസം മുട്ടിച്ചു. ഇതിനു ശേഷം മൃതദേഹം നിര്‍മാണം നടക്കുന്ന വീടിനുള്ളില്‍ കുഴിയെടുത്ത് ഇറക്കിവെച്ചു മൂടി.


ഒരു മാസം കഴിഞ്ഞപ്പോഴാണ് കെട്ടിടത്തിന്റെ ബേസ്‌മെന്റിന്റെ നിര്‍മാണത്തിനായി കുഴിയെടുത്തത്. ഇതിനിടെ ചാക്ക് പുറത്തുവന്നു. ദുര്‍ഗന്ധം വമിച്ചതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.


സത്യം പുറത്തറിയില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം കണക്കുകൂട്ടലുകള്‍ തെറ്റിയതോടെ അരുണ്‍ സത്യം തുറന്നു പറയുകയായിരുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ