General News

അമ്മയെ കൊലപ്പെടുത്തിയ മകനെ പോലീസ് മര്‍ദ്ദിച്ച് അവശനാക്കി

Sat, Jan 20, 2018

Arabianewspaper 529
അമ്മയെ കൊലപ്പെടുത്തിയ മകനെ പോലീസ് മര്‍ദ്ദിച്ച് അവശനാക്കി

അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ അക്ഷയിനെ പോലീസ് ഒരു ദിവസം മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ട്.


കുറ്റം സമ്മതിച്ച ശേഷവും അക്ഷയിനെ തലകീഴാടി കെട്ടിത്തൂക്കുകയും മൂത്രനാളത്തിലേക്ക് ഈര്‍ക്കില്‍ കുത്തിക്കയറ്റുകയും ചെയ്തതായാണ് പറയുന്നത്.


തലകീഴായി കെട്ടിത്തൂക്കിയ ശേഷം മര്‍ദ്ദിക്കുകയും മറ്റും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ വന്നപ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.


കേസ് അന്വേഷണത്തിനായി എത്തിയ പോലീസുകാര്‍ അക്ഷയിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി കൊണ്ടു പോയി. രഹസ്യതാവളത്തില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന ഇയാളെ ക്രൂരമായ മര്‍ദ്ദന മുറയ്ക്ക് വിധേയമാക്കുകയായിരുന്നു.


മര്‍ദ്ദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞാല്‍ കൂടുതല്‍ പീഡനം ഏല്‍ക്കേണ്ടി വരുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍, ജയില്‍ ഡിജിപിയോട് ഇക്കാര്യങ്ങള്‍ പറ.യുകയായിരുന്നു.


പേരുര്‍ക്കട പോലീസ് സ്റ്റേഷനിവെ പോലീസുകാര്‍ക്കെതിരെ വകുപ്പു തല അന്വേഷണവും ഉണ്ടാകും. കോടതി റിമാര്‍ഡു ചെയ്ത ശേഷം വീണ്ടും ജയില്‍ എത്തിയ അക്ഷയിനെ നടക്കാന്‍ പോലുമാകാത്ത വിധത്തില്‍ കണ്ടതോടെ ജയില്‍ ഡിജിപി ശ്രീലേഖ നേരിട്ട് എത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തു വന്നത്.


അക്ഷയുടെ മൊഴി എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.


പോലീസ് കസ്റ്റഡിയില്‍ ശ്രീജിവ് എന്ന യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിനായി സമരവും മുറവിളിയും ഉയരുന്നതിനിടെയാണ് പോലീസ് സേനയ്ക്ക് അപമാനമായി വീണ്ടും മൂന്നാം മുറ പ്രയോഗം.

Tags : Police 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ