General News

ദിലീപില്‍ നിന്നും വീണ്ടും മൊഴി എടുത്തു

Wed, Nov 15, 2017

Arabianewspaper 5664
ദിലീപില്‍ നിന്നും വീണ്ടും മൊഴി എടുത്തു

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നവെന്ന മൊഴിയില്‍ വ്യക്തത തേടി പോലീസ് സംഘം ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പോലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു. രണ്ടേകാല്‍ മണിക്കുറോളം ദിലീപ് പോലീസ് ക്ലബില്‍ ഉണ്ടായിരുന്നു. രാവിലെ പത്തു മണിക്കാണ് ദിലീപ് പോലീസ് ക്ലബില്‍ എത്തിയത്. പന്ത്രണ്ടേകാലോടെ പുറത്തിറങ്ങി. മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെയാണ് മടങ്ങിയത്.


നടി ആക്രമിക്കപ്പട്ട ദിവസവും അതിനു മുമ്പും താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി അഡ്മിറ്റായിരുന്നുവെന്നും പകല്‍ സമയങ്ങളില്‍ ആശുപത്രിയില്‍ കഴിഞ്ഞ താന്‍ രാത്രി പത്തു മണിയോടെയാണ് വീട്ടിലെത്തുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.


ആശുപത്രിയില്‍ രാത്രി കഴിയുന്നത് ഇഷ്ടമായിരുന്നില്ലെന്നും നേഴ്‌സ് ഇഞ്ചക്ഷനും മരുന്നും തരാന്‍ വീട്ടില്‍ വന്നിരുന്നുവെന്നും ദിലീപ് മൊഴി നല്‍കി. ഡോക്ടറുടെ അനുവാദത്തോടെയാണ് ഇങ്ങിനെ ചെയ്തതെന്നുും ഇതിന് സിസിടിവി ദൃശ്യങ്ങളും ആശുപത്രി ജീവനക്കാരും അന്ന് അവിടെ ചികിത്സയില്‍ കഴിഞ്ഞ രോഗികളും അവരുടെ ബന്ധുക്കളും സാക്ഷികളുമാണെന്ന വിശദീകരണമാണ് ദിലീപ് നല്‍കിയത്.


പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ചികിത്സ തേടിയാതായി കണ്ടെത്തിയെങ്കിലും അഡ്മിറ്റ് ആയിരുന്നില്ലെന്നാണ് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി പോലീസിനെ കബളിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിയിലായിരുന്നു അന്വേഷണ ഏജന്‍സി.


എന്നാല്‍, ദിലീപ് ചികിത്സ തേടിയതായും അഡ്മിറ്റ് ആയിരുന്നുവെന്നും രാത്രികാലങ്ങളില്‍ വീട്ടില്‍ പോയിരുന്നതായും വ്യക്തമാക്കി ഡോക്ടര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.


അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് വീണ്ടും പോലീസ് ആവര്‍ത്തിച്ചു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ