General News

പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീികളെ പോലീസ് അപമാനിച്ചതായി പരാതി

Mon, Jun 19, 2017

പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീികളെ പോലീസ് അപമാനിച്ചതായി പരാതി

പോലീസ് നരനായാട്ട് നടന്ന പുതുവൈപ്പിനില്‍ നിന്നും സ്ത്രീകളുടെ ഗുരുതര പരാതി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടത്തുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് നിക്കം വന്‍ വിവാദമായതിനു പിന്നാലെ ഗുരുതര ആരോപണവുമായി സ്ഥലത്തെ വീട്ടമ്മമാര്‍ രംഗത്ത്.


ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ച തങ്ങള്‍ക്ക് പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യം നിഷേധിച്ചുവെന്നും മൂത്രം ഒഴിക്കുന്നതിന് സാരി കൊണ്ട് മറച്ച താല്‍ക്കാലിക സൗകര്യം അറസ്റ്റിലായവര്‍ തന്നെ ഉണ്ടാക്കിയപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്ന പുരുഷ പോലീസുകാര്‍ മറ നീക്കി ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായാണ് പരാത്ി.


ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂത്രപ്പുരകള്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ലെന്നായിരുന്നു ഉത്തരം. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ പുറത്ത് സാരി കൊണ്ട് മറച്ച് താല്‍ക്കാലിക മൂത്രപ്പുര ഉണ്ടാക്കിയത്.


എന്നാല്‍, പൊതു സ്ഥലത്ത് മൂത്രം ഒഴിച്ചതിനെതിരെ രംഗത്ത് വന്ന പോലീസുകാര്‍ മൂത്രപ്പുരയിലെത്തി ഇത് വീഡിയോയില്‍ പകര്‍ത്തിയെന്ന് സ്ത്രീകള്‍ പറയുന്നു.


കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടികളേയും സ്ത്രീകളേയും ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയാരിന്നു. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പോലീസ് അതിക്രമം അന്വേഷിക്കുന്നുണ്ട്.

Tags : Police 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ