OMG News

നീരവ് മോഡിയുടെ ആറു ഫ്‌ളാറ്റുകള്‍ക്ക് വില 899 കോടി , ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത് 27 വസ്തുവകകള്‍

Tue, Feb 20, 2018

Arabianewspaper 2186
നീരവ് മോഡിയുടെ ആറു ഫ്‌ളാറ്റുകള്‍ക്ക് വില 899 കോടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ മുംബൈയിലെ ആറു ഫ്‌ളാറ്റുകള്‍ക്ക് വില 900 കോടിയെന്ന് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.


കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നതാണ് ഈ ആറു ഫ്‌ളാറ്റുകള്‍. മുംബൈയിലെ വേര്‍ളിയിലാണ് ആഡംബര ഫ്‌ളാറ്റ് സമുച്ചയാമായ സമുദ്ര മഹാലിലാണ് ആകാശ് മോഡിയുടെ ആറു ഫ്‌ളാറ്റുകള്‍ ഉള്ളത്.


കടലിനെ അഭിമുഖികരിച്ചുള്ള ഇവയ്ക്ക് ഒരോന്നിനും 150 കോടിയിലേറെ വിപണി വിലയുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഒരു ചതുരശ്ര അടിക്ക് ലക്ഷങ്ങളാണ് ഇവിടെ വില. 2012 ല്‍ ചതുരശ്ര അടിക്ക് ഒരു ലക്ഷത്തിനാണ് ഇവിടെ വില്‍പന നടന്നത്. പിന്നീട് 2015 ല്‍ രണ്ടു ലക്ഷത്തിനും ഇപ്പോള്‍ നാലു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇവിടെ ചതുരശ്ര അടിക്ക് വിലയുള്ളത്. 4000 ചതുരശ്ര അടിയുള്ള നാലു ബെഡ്‌റും ഫ്‌ളാറ്റുകളാണ് നീരവ് മോഡിയുടെ കൈവശമുള്ളതെന്ന് ആദായനികുതി വകുപ്പ് പറയുന്നു.


നീരവിന്റേയും ഭാര്യ അമിയുടേയും പേരിലാണ് ഈ ഫ്‌ളാറ്റുകള്‍. ഇതു കൂടാതെ 27 വസ്തുവകകളും കണ്ടുകെട്ടിയവയില്‍ പെടുന്നു. മമുംബൈയിലെ തന്നെ പെഡ്ഡാര്‍ റോഡിലെ ഗ്രോസ് വെനര്‍ ബംഗ്ലാവ്, പൂനെ, ഹദാപ്‌സറിലെ രണ്ടു ഫ്‌ളാറ്റുകള്‍, മുംബൈ ബാന്ദ്രയിലെ ബാന്ദ്രദ-കുര്‍ള കോംപ്ലക്‌സിലെ ഒരു ഫ്‌ളാറ്റ്, മുംബൈയിലെ മൊണാര്‍ക്ക ഗാര്‍ഡന്‍സിലെ ഒരു ഫ്‌ളാറ്റ്, സുറത്തിലെ ബെല്‍ജിയം ടവറിലെ പത്ത് ഫ്‌ളാറ്റുകള്‍, കുര്‍ള കോഹിനൂര്‍ സിറ്റിയിലെ മൂന്നു ഫ്‌ളാറ്റുകള്‍ എന്നിവയും
നീരവിന്റെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് എന്നിവരുടെ പേരില്‍ സൂററ്റിലും ജയ്പൂരിലും ഏഴ് പ്രത്യേക സാമ്പത്തിക മേഖല പ്ലോട്ടുകള്‍ ഉണ്ട്. ഇവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.


1500 കോടിയിലേറെ വസ്തുവകള്‍ കണ്ടുകെട്ടിയതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്,.


ഇതിനിടെ, നീരവ് മോഡിയുടെ കമ്പനിക്ക് സൈപ്രസില്‍ നിന്ന് വന്ന രണ്ട് ഇടപാടുകള്‍ പരിശോധിച്ച് വരികയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു, സൈപ്രസിലെ ജെയ്ഡ് ബ്രിഡ്ജ് ഹോള്‍ഡിംഗ്‌സ് എന്ന സ്ഥാപനമാണ് നീരവിന്റെ ഒരു കമ്പനിയിലേക്ക് പണമായി അയച്ചിരിക്കുന്നത്. 284 കോടിയാണ് ഒന്ന് മറ്റൊന്ന് സിംഗപൂര്‍ ആസ്ഥാനമായ കമ്പനിയുടെ 271 കോടിയും


നീരവിന്റെ സഹോദരി പൂര്‍വി മെഹ്തയുടെ പേരിലുള്ള കമ്പനി ഇസ് ലിംഗ്ടണ്‍ ഇന്റര്‍നാഷണലില്‍ നിന്നുമാണ് 271 കോടി അയയ്ച്ചിരിക്കുന്നത്.

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ