General News

ഇമ്മാനുവല്‍ മാക്രോണ്‍ മോഡിയുമൊത്ത് വാരാണസിയില്‍

Mon, Mar 12, 2018

Arabianewspaper 693
ഇമ്മാനുവല്‍ മാക്രോണ്‍ മോഡിയുമൊത്ത് വാരാണസിയില്‍

ഇന്ത്യാ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വാരാണാസിയിലെത്തി. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി മോഡിയും മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.


ഡെല്‍ഹിയില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയുള്ള മിര്‍സാപുരിലാണ് 75 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്., മിര്‍സാപൂരിലേയും വാരാണാസിയിലേയും വൈദ്യുതി ഇവിടെ നിന്നാകും ഇനി ലഭിക്കുക.


ഫ്രഞ്ച് ഊര്‍ജ കമ്പനിയായ എന്‍ഗി സോളാറുമായി ചേര്‍ന്നാണ് ഈ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. മിര്‍സാപുരില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ദാദര്‍ കാലയിലാണ് ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.


വാരാണാസി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പധാനമന്ത്രിയും പ്രസിഡന്റും ഹെലികോപ്ടറില്‍ മിര്‍സാപൂരില്‍ എത്തി.. ഇന്ത്യ നേതൃത്വം നല്‍കുന്ന രാജ്യാന്തര സൗരോര്‍ജ്ജ സഖ്യത്തിലെ അംഗമാണ് ഫ്രാന്‍സ്.


ആഗോളതലത്തില്‍ സൗരോര്‍ജ്ജം ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് വൈകീട്ട് മോഡിയുടെ മണ്ഡലമായ വാരാണാസിയില്‍ എത്തുന്ന മാക്രോണിന് സന്യാസ സംഘം സ്വീകരണം നല്‍കും. പ്രസിദ്ധമായ ഗംഗാ ആരതിയിലും മാക്രോണ്‍ പങ്കെടുക്കും.


കനത്ത സുരക്ഷയാണ് വാരാണാസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 90 അംഗ ഫ്രഞ്ച് സുരക്ഷാ സംഘവും ഇന്തുയുടെ എസ്പിജി സംഘവും സംയുക്തമായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇരുവരും ഗംഗയില്‍ ബോട്ട് സവാരിയും നടത്തും. ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ച് എല്ലാഘട്ടുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.


കഴിഞ്ഞ ആഗ്രയില്‍ എത്തിയ മാക്രോണ്‍ ഭാര്യയുമൊത്ത് താജ് മഹല്‍ സന്ദര്‍ശിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ