General News

പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തി. പോളിംഗ് പുരോഗമിക്കുന്നു

Thu, Dec 14, 2017

Arabianewspaper 339
പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തി. പോളിംഗ് പുരോഗമിക്കുന്നു

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യു നിന്ന് വോട്ടു രേഖപ്പെടുത്തി. അഹമദ് ബാദിലെ റാണിപ് നിശാന്‍ ഹൈ സ്‌കൂളിലെ 115 ാം ബൂത്തിലാണ് മോഡിയുടെ വോട്ട്.


പോളിംഗ് സ്റ്റേഷനു 100 മീറ്റര്‍ അകലെ വരെ മാത്രമെ വാഹനം ഉപയോഗിക്കാന്‍ പാടുള്ളുവെന്നതിനാല്‍. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം അകലെ നിര്‍ത്തിയ ശേഷം നടന്നാണ് മോഡി എത്തിയത്.


തുടര്‍ന്ന് പോളിംഗ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നീണ്ട ക്യുവും ഉണ്ടായിരുന്നു. ഈ ക്യൂവില്‍ നിന്നാണ് മോഡി ഊഴമെത്തിയപ്പോള്‍ വോട്ടു ചെയ്തത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ജനങ്ങളെ അഭിവാദ്യംചെയ്ത് നടന്നു നീങ്ങി. നൂറു കണക്കിന് പേര്‍ ഇരുവശങ്ങളിലും നിന്നും പ്രത്യഭിവാദ്യം ചെയ്തു. മോഡി മോഡി വിളികളും ഉയര്‍ന്നു.


വോട്ടു ചെയ്തതിന്റെ അടയാളമായ മഷി വിരലില്‍ പറ്റിയത് ഉയര്‍ത്തിക്കാട്ടിയാണ് മോഡി നടന്നു നീങ്ങിയത്. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വീല്‍ ചെയറിലിരുന്ന വ്യക്തിയുടെ അടുത്ത് ചെന്ന് ഹസ്തദാനം നല്‍കുകയും ചെയ്തു.


കനത്ത സുരക്ഷാ സന്നാഹവും മോഡിക്കു വലയം തീര്‍ത്തിരുന്നു. വോട്ടു ചെയ്യാന്‍ ക്യു നില്‍ക്കുമ്പോള്‍ പ്രത്യേക സുരക്ഷാ സേനയിലെ അംഗവും സമീപത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍, പോളിംഗ് സ്റ്റേഷനിലേക്ക് തനിച്ചാണ് മോഡി പോയത്. 


പോളിംഗ് ബൂത്തിനു മുന്നിലൂടെ മോഡി നടന്നു പോയത് റോഡ് ഷോആയി മാറി.


മോഡിയുടെ ഈ നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു,


നേരത്തെ, മോഡിയുടെ മാതാവും കുടുംബവും വോട്ടു രേഖപ്പെടുത്തിയിരുന്നു. 95 വയസുള്ള ഹീരബെന്‍ ഗാന്ധി നഗറിലെ പോളിംഗ് സ്റ്റേഷനിലെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മകന്‍ ജെയ് ഷായും വോട്ടു രേഖപ്പെടുത്തി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ