General News

വെള്ളപ്പൊക്കത്തെ അതീജിവിക്കുന്ന വിത്തിനം ഇന്ത്യയിലേക്ക് , വിത്തിന് മോഡിയുടെ പേരും

Mon, Nov 13, 2017

Arabianewspaper 4944
വെള്ളപ്പൊക്കത്തെ അതീജിവിക്കുന്ന വിത്തിനം ഇന്ത്യയിലേക്ക് , വിത്തിന് മോഡിയുടെ പേരും

ആഴ്ചകളോളം വെള്ളത്തില്‍ മുങ്ങിപ്പോയാലും അതിനെയെല്ലാം അതിജീവിക്കുന്ന പുതിയ ഇനം നെല്‍വിത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് നല്‍കും. ആസിയാന്‍ ഉച്ചകോടി നടക്കുന്ന ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലെ തിരക്കുകള്‍ മാറ്റിവെച്ച് നഗരത്തില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് മോഡിയും സംഘവും എത്തി.


ഇന്റര്‍നാഷണല്‍ റൈസ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ലോസ് ബാനോസിലെ ഗവേഷണ കേന്ദ്രത്തിലാണ് മോഡി എത്തിയത്. ഇവിടെ പരീക്ഷിച്ച് വിജയിച്ച ഒരിനം നെല്‍വിത്ത് കാണാനാണ് മോഡി എത്തിയത്. ആഴ്ചകളോളം വെള്ളത്തിനടിയില്‍ കിടന്നാലും നശിക്കാത്ത നെല്‍വിത്താണിത്. ലോകത്ത് തന്നെ ആദ്യമായാണ് ഈ സവിശേഷതകള്‍ ഉള്ള വിത്തിനം വികസിപ്പിച്ച് എടുത്തത്.


14 മുതല്‍ 18 വരെ ദിവസത്തോളം വെള്ളം കയറി ക്കിടന്നാലും നശിക്കാത്ത നെല്‍വിത്താണ് ഇവിടെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹെക്ടറിന് ഒന്നു മുതല്‍ മൂന്നുവരെ ടണ്‍ അധിക ഉത്പാദന ക്ഷമതയും ഈ വിത്തിനങ്ങള്‍ക്ക് ഉണ്ട്. ഇന്ത്യയിലെ നാല്‍പതു ലക്ഷത്തോളം വരുന്ന നെല്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.


മണ്‍സൂണ്‍ കാലത്തും വെള്ളപ്പൊക്കത്തില്‍ പെട്ട് നശിക്കാത്ത വിത്തിനം ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.


ഇന്റര്‍നാഷണല്‍ റൈസ് ഇന്‍സ്റ്റിറ്റിയൂുട്ട് യുപിയിലെ തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു 2017 ജൂലൈയില്‍ ഇതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു ഫിലിപ്പൈന്‍സിനു പുറത്ത് ആദ്യമായാണ് ഇത്തരമൊരു ഗവേഷണ സ്ഥാപനം ഇന്റര്‍നാഷണല്‍ റൈസ് ഇന്‍സ്റ്റിറ്റിയുട്ട് ആരംഭിക്കുന്നത്. . മനിലയിലാണ് ഇന്റര്‍നാഷണല്‍ റൈസ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആസ്ഥനാം.


മനിലയിലെ റൈസ് ഫീല്‍ഡ് ലാബറട്ടറിയുടെ നിര്‍മാണോദ്ഘാടനവും മോഡി നിര്‍വഹിച്ചു. വരള്‍ച്ചയേയും വെള്ളപ്പൊക്കത്തെയും അതിജിവിക്കുന്ന വിത്തിനങ്ങളുടെ വികസനത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റീസെര്‍ച്ച് ഇന്റര്‍നാഷണല്‍ റൈസ് ഇന്‍സ്റ്റിറ്റിയുട്ടുമായി കൈ കോര്‍ക്കുമെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ