Troll Today News

മോഡിയുടെ ജന്മദിനത്തിന് ആന്ധ്രയിലെ കര്‍ഷകരുടെ സമ്മാനം - 68 പൈസയുടെ ചെക്ക്

Mon, Sep 18, 2017

Arabianewspaper 1190
മോഡിയുടെ ജന്മദിനത്തിന് ആന്ധ്രയിലെ കര്‍ഷകരുടെ സമ്മാനം - 68 പൈസയുടെ ചെക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിന് പലരും അദ്ദേഹത്തിന് ആശംസകള്‍ നേരുകയും സമ്മാനങ്ങളും ലഭിച്ചപ്പോള്‍ വ്യത്യസ്തമായ ഒന്ന് എത്തിയത് ആന്ധ്രയിലെ കര്‍ഷകരില്‍ നിന്നാണ്


നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന പേരില്‍ 68 പൈസയുടെ ചെക്ക് നല്‍കിയാണ് ആന്ധ്രയിലെ കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് സമ്മാം നല്‍കിയത്. മോഡിയുടെ 67 ാം ജന്മദിനത്തിനാണ് അദ്ദേഹത്തിന് 68 പൈസയുടെ ചെക്ക് നല്‍കിയത്.


റായല്‍സീമ സഗുനീതി സമിതിയിലെ അംഗങ്ങളായ 400 പേരാണ് 68 പൈസയുടെ ചെക്ക് അയച്ചത്. റായല്‍ സീമയിലെ കര്‍ഷകരുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് തങ്ങള്‍ ചെക്ക് അയച്ചതെന്ന് ഇവര്‍ പറഞ്ഞു,.


കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് സംസ്ഥാന സര്‍ക്കാര്‍ വിഷയമാണെങ്കിലും എന്‍ഡിഎ ഘടക കക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു റായല്‍സീമയില്‍ നിന്നുള്ളയാളാണെന്നും പ്രധാനന്ത്രി വിഷയത്തില്‍ ഇടപെടാന്‍ വേണ്ടിയാണ് ചെക്ക് നല്‍കുന്നത്. 


എന്നാല്‍, എല്ലാ ചെക്കുകളിലും ഒരേ കയ്യൊപ്പാണെന്നും കോണ്‍ഗസിന്റെ ഡിര്‍ട്ടി ട്രിക്‌സ് ഡിപ്പാര്‍ട്ടുമെന്റാണ് ഇതിന്റെ പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.


ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ 36,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയപ്പോള്‍ നിരവധി പേര്‍ക്ക് 19 പൈസ വായ്പ എഴുതി തള്ളിയെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 87 ലക്ഷത്തോളം കര്‍ഷകരുടെ വായ്പ എഴുതി തള്ളിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതോടെ പ്രതിരോധത്തിലായി യോഗി ആദിത്യ നാഥ്. ബാങ്കുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനായാണ് ചെറിയ പൈസയുടെ അവശേഷിക്കുന്ന വായ്പകള്‍ പോലും എഴുതി തള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു. ഒരു രൂപയില്‍ താഴയാണ് അവശേഷിക്കുന്നതെങ്കിലും 87 ലക്ഷം പേരുടെ വായ്പകള്‍ എഴുതി തള്ളുമ്പോള്‍ ഇത് വലിയ തുകയായി മാറുമെന്നതിനാലാണ് അണ പൈസയുടെ കണക്കു പോലും എഴുതി തള്ളുമ്പോള്‍ പരിഗണിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു,

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ