General News

മോഡിയുടെ ദീവാലി ആഘോഷം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം

Thu, Oct 19, 2017

Arabianewspaper 300
മോഡിയുടെ ദീവാലി ആഘോഷം  അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം

ദീവാലി ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കാശ്മീരിലെ അതിര്‍ത്തി ഗ്രാമത്തിലെത്തി. സൈനികര്‍ക്കൊപ്പമാണ് മോഡി ദീവാലി ആഘോഷിച്ചത്. പ്രധാനമന്ത്രിയായ ശേഷം എല്ലാ ദീവാലിയും സൈനികര്‍ൃക്കൊപ്പം ആഘോഷിക്കുന്ന പതിവാണ് തുടര്‍ച്ചയായ നാലാം തവണയും മോഡി പിന്തുടര്‍ന്നത്.


2014 ലെ ദീവാാലി ആഘോഷത്തിനും മോഡി കാശ്മീരില്‍ എത്തിയിരുന്നു. ഇതിനു ശേഷം രണ്ടു തവണ കൂടി മോഡി ദീവാലി ആഘോഷിച്ചത് സൈനികര്‍ക്കൊപ്പമായിരുന്നു. സെനിക യൂണിഫോമിലാണ് മോഡി എത്തിയത്. കറുത്ത സണ്‍ഗ്ലാസും ധരിച്ചിരുന്നു.


ഇക്കുറി ജമ്മു കാശ്മിരിലെ ബന്ദിപോരയിലെ ഗുരെസിലെ സൈനിക ക്യാമ്പിലാണ് മോഡി എത്തി.യത്. അതിര്‍ത്തിയിലെ നിയനത്രണ രേഖയോട് ചേര്‍ന്നുള്ള ക്യാമ്പാണിത്.


അതിര്‍ത്തിയില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന എല്ലാ സൈനികര്‍ക്കും തന്റെ അഭിവാദ്യമാെന്ന് മോഡി പറഞ്ഞു,


കരസേന മേധാവി കേണല്‍ ബിപിന്‍ റാവത് ഉള്‍പ്പെടെയുള്ളു ഉ്ന്നത ഉദ്യോഗസ്ഥര്‍ മോഡിക്കൊപ്പം ഉണ്ടായിരുന്നു. 2014 ലെ ദീവാലി ആഘോഷത്തിനായി ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളം എന്നു പേരുള്ള സിയാചിനിലാണ് മോഡി എത്തിയത്.


2015 ല്‍ പഞ്ചാബ് അതിര്‍ത്തിയായ പത്താന്‍ കോട്ട് സൈനിക ക്യാമ്പിലാ.യിരുന്നു മോഡിയുടെ ദീവാലി ആഘോഷം.


2016 ല്‍ ഹിമാചല്‍ പ്രദേശിലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമായ കിനൗരിലെ സൈനിക ക്യാമ്പിലും മോഡി ദീവാലി ആഘോഷിച്ചു,. െ



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ