Troll Today News

തമിഴ് നാട് കര്‍ഷക പ്രതിനിധികളെ കാണാന്‍ ടൈം ഇല്ല, സുബ്ബലക്ഷ്മിയുടെ കൊച്ചു മക്കളെ മോഡി കണ്ടു

Wed, Sep 20, 2017

Arabianewspaper 1089
തമിഴ് നാട് കര്‍ഷക പ്രതിനിധികളെ കാണാന്‍ ടൈം ഇല്ല, സുബ്ബലക്ഷ്മിയുടെ കൊച്ചു മക്കളെ മോഡി കണ്ടു

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ കീറാമുട്ടിയായ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്. തമിഴ്‌നാട്ടില്‍ വരള്‍ച്ച മൂലം ദുരിതം അനുഭവിച്ച കര്‍ഷകര്‍ മാസങ്ങളോളം ഡെല്‍ഹിയില്‍ വിവിധ തരത്തിലുള്ള സത്യഗ്രഹങ്ങള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ സമരക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.


ഇതില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ വസ്ത്രം ഉരിഞ്ഞുള്ള വ്യത്യസ്ത സമരമാര്‍ഗവും നടത്തി. കര്‍ഷകരെ കാണാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് യുവഗായികമാരേ കാണുന്നതും അവരുടെ പാട്ടു കേള്‍ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായി.


പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞയും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ എം എസ് സുബ്ബലക്ഷ്മിയുടെ കൊച്ചു മക്കളായ സൗന്ദര്യയും ഐശ്യര്യയും ആണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇവര്‍ കാഞ്ചി ശങ്കരാചാര്യ ചന്ദ്രശേഖര സരസ്വതി രചിച്ച മൈത്രം ഭജത എന്ന കീര്‍ത്തനം പ്രധാനമന്ത്രിക്ക് മുന്നില്‍ ആലപിച്ചു.


സംഗീതത്തിന് പ്രാധാന്യം നല്‍കിയ പ്രധാനമന്ത്രി എന്തുകൊണ്ട് കര്‍ഷകരെ കാണാന്‍ സമയം നല്‍കിയില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് മോഡിയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.




മൈത്രം ഭജത - ചരിത്രം


1966 ല്‍ ഐക്യ രാഷ്ട്രസഭയില്‍ യുഎന്‍ ദിവസം ആചരിക്കവെ എം എസ് സുബ്ബലക്ഷ്മി ഇത് ആലപിച്ച് ഏവരുടേയും കൈയ്യടി നേടിയിരുന്നു. ലോകത്ത് യുദ്ധവും മാത്സര്യവും പാടില്ലെന്നും നമ്മളെ പോലെ മറ്റുള്ളവരെ കാണണമെന്നും അക്രമം വെടിയുകയെന്നും ഭൂമിയെ സംരക്ഷിക്കണമെന്നും സമ്പത്ത് ദാനം ചെയ്യണമെന്നും ലോകത്ത് എല്ലാവര്‍ക്കും ഐശ്യരവും സമാധാനവും സുഖവും കൈവരട്ടെയെന്നും അര്‍ത്ഥമുള്ള സംസ്‌കൃത കൃതിയാണിത്. ഇത് യുഎന്‍ സഭയില്‍ പാടുകയും അര്‍ത്ഥം വ്യാഖ്യാനിക്കുകയും ചെയ്തതോടെയാണ് എംഎസ് സുബ്ബലക്ഷ്മിക്ക് ലോകത്തിന്റെ കൈയ്യടി നേടിക്കൊടുത്തത്.


Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ