General News

പിസി ജോര്‍ജും സ്പീക്കറും നേര്‍ക്കു നേര്‍

Thu, Aug 17, 2017

Arabianewspaper 1248
പിസി ജോര്‍ജും സ്പീക്കറും നേര്‍ക്കു നേര്‍


നടി ആക്രമിച്ച സംഭവത്തില്‍ അഭിപ്രായം പറഞ്ഞ പിസി ജോര്‍ജ് എംഎല്‍എമയും ഇതിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പരസ്പരം ഏറ്റുമുട്ടുന്നു.


സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ജോര്‍ജിനെതിരെ സാധ്യമായ നടപടികള്‍ എല്ലാം സ്വീകരിക്കുമെന്ന സ്പീക്കര്‍ പറഞ്ഞതിനു പിന്നാലെ പിസി ജോര്‍ജ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തി.


തനിക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന സ്പീക്കര്‍ സ്വന്തം നിലമറന്ന് സംസാരിക്കരുതെന്ന് പിസി ജോര്ജ് പറഞ്ഞു. നിയമസഭയിലെ എത്തിക്‌സ് കമ്മറ്റി അംഹമായ തനിക്കെതിരെ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയം കലര്‍ന്നതാണെന്നും താന്‍ നിഷ്പക്ഷനാണെന്ന് തെളിയിക്കുകയാണ് ശ്രീരാമ കൃഷ്ണന്‍ ചെയ്യേണ്ടിയിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.


ഫെയ്‌സ്ബുക്കിലൂടെ ജോര്‍ജിനെ വിമര്‍ശിച്ച സ്പീക്കര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ തന്നെ ജോര്‍ജ് മറുപടിയും നല്‍കി. സ്പീക്കര്‍ രാഷ്ട്രീയം മാറ്റിവെച്ച് നിഷ്പക്ഷനാകണമെന്ന ഉപദേശമാമ് ജോര്‍ജ് നല്‍കിയത്. മന്ത്രി എം എം മണി പെമ്പിളെ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച് സംസാരിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന സ്പീക്കര്‍ ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്പീക്കര്‍ ഇതേപോലെ ഫെയ്‌സ്ബുക്കില്‍ അഭിപ്രായം കുറിച്ചിരുന്നോ എന്നും സ്പീക്കര്‍ നിഷ്പക്ഷനാകണമെന്നും രാഷ്ട്രീയം മാറ്റിവെയ്ക്കണമെന്നും ജോര്‍ജ് പറഞ്ഞു.


 

Tags : PC George 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ