Troll Today News

പതഞ്ജലിയുടെ കഞ്ചാവ് ഉടന്‍ എത്തുമോ ?സോഷ്യല്‍ മീഡിയ ചോദിക്കുന്നു

Sat, Feb 10, 2018

Arabianewspaper 560
പതഞ്ജലിയുടെ കഞ്ചാവ് ഉടന്‍ എത്തുമോ ?/സോഷ്യല്‍ മീഡിയ ചോദിക്കുന്നു

ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് ഉടന്‍ കഞ്ചാവും വിപണിയില്‍ എത്തിക്കുമോ എന്ന് സോഷ്യല്‍ മീഡിയ. കമ്പനിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണയാണ് കഴിഞ്ഞ ദിവസം ടെഡ്എക്‌സ് ടോക്ക് ഷോയിലാണ് കഞ്ചാവു നിയമ വിധേയമാക്കാണമെന്ന് ആവശ്യപ്പെട്ടത്.


ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഔഷധമായിട്ടാണ് കഞ്ചാവിനെ പരിഗണിച്ചിരിക്കുന്നതെന്നും മരുന്നു നിര്‍മാണത്തില്‍ കഞ്ചാവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ രോഗികള്‍ക്കും ഔഷധ ശാലകള്‍ക്കും ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് ആചാര്യ ബാലകൃഷ്ണ പറഞ്ഞത്.


വിഷവസ്തുവായ ടെട്രാഹൈഡ്രോകാനബിനോള്‍ വേര്‍തിരിച്ച ശേഷമുള്ള കഞ്ചാവ് ഓയിലിനു മാത്രമെ ലൈസന്‍സ് നല്‍കാവു എന്നം ബാലകൃഷ്ണ പറഞ്ഞിരുന്നു.


1985 ലാണ് കഞ്ചാവിന്റെ വില്പന പൂര്‍ണമായും നിരോധിച്ചത്. ഇന്ത്യയില്‍ കഞ്ചാവ് (ഭാംഗ്) വില്‍ക്കാന്‍ ലൈസന്‍സുള്ള ഏക നഗരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിനിധീകരിക്കുന്ന വാരാണാസിയാണെന്നതാണ് വിരോധാഭാസം.


അ്‌തേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കിയിരുന്നു. വ്യവസായ ആവശ്യത്തിനാണ് ഈ അനുമതി. കര്‍ഷകര്‍ ഇതിനായി പ്രത്യേക ലൈസന്‍സ് ലഭ്യമാക്കണം. ടെട്രാഹൈഡ്രോകാനബിനോള്‍ 0.3 ശതമാനം മുതല്‍ 1.5 ശതമാനം വരെ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. കഞ്ചാവ് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനാകില്ല. സര്‍ക്കാരാണ് കഞ്ചാവ് വാങ്ങിക്കുക.


വാരണാസിയില്‍ പല കടകളും കഞ്ചാവ് ലൈസന്‍സോടെ വില്‍ക്കുന്നുണ്ട്. ഇവിടെ കഞ്ചാവ് ചേര്‍ത്ത ലസി പോലും ലഭ്യമാണ്. വാരണാസിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം കണക്കിലെടുത്താണ് ഈ നിയമ പരിരക്ഷ നല്‍കിയിരിക്കുന്നത്.


കാന്‍സര്‍ രോഗത്തിന് കഞ്ചാവ് ഓയില്‍ ഫലപ്രദമായ മരുന്നാണെന്ന് ആധുനിക വൈദ്യു ശാസ്ത്രവും പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.


എന്നാല്‍, യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങള്‍ കഞ്ചാവ് വില്‍പനയ്ക്ക് നിയമ സാധുത അടുത്ത കാലത്ത് നല്‍കിയിരുന്നു.


 കഞ്ചാവ് നിയമവിധേയമാക്കാന്‍ പാര്‍ലമെന്റില്‍ സ്വാകാര്യ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. ഇനി ഇത് ചര്‍ച്ചയ്ക്ക് വരാനിരിക്കുന്നതേയുള്ള. പഞ്ചാബില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എംപി ധരംവീര്‍ ഗാന്ധിയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. എതായാലും ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡില്‍ കഞ്ചാവ് ഓണ്‍ലൈനായും കടകളിലും നിന്നും ലഭിക്കുന്ന കാലം വിദുരമല്ലെന്നാണ് സോഷ്യല്‍മീഡിയയുടെ പ്രവചനം.




Tags : Patanjali 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ