Local News

ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങി

Thu, Mar 01, 2018

Arabianewspaper 2081
ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങി

ഉപതിരഞ്ഞെടുപ്പ് അടുത്ത ചെങ്ങന്നൂരില്‍ പാസ് പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു. ഏറെക്കാലമായ ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ ആവശ്യമായിരുന്നു ഇത്.


രാജ്യസഭാ സ്പീക്കര്‍ പിജെ കുര്യനാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫിസിലാണ് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുക.


പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിച്ചതിന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകള്‍ ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയത് കൗതുകമായി.


യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമായതാണ് ചെങ്ങന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. എന്നാല്‍, താനാണ് ഇതിനു വേണ്ടി ശ്രമം നടത്തിയതെന്ന് സുരേഷ് ഗോപി എംപിയും അവകാശപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ